ദൈവദാസി മദര്‍ ഏലീശ്വ ധന്യപദവിയിലേക്ക്

കൊച്ചി: കേരളത്തിലെ ആദ്യ സന്യാസിനിയും സിഎസ്ടി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ ദൈവദാസി മദര്‍ ഏലീശ്വ ഇനി ധന്യപദവിയില്‍. മദര്‍ ഏലീശ്വായുടെ വീരോചിത പുണ്യങ്ങള്‍ പാപ്പ അംഗീകരിച്ചതോടെയാണ് ധന്യയായി പ്രഖ്യാപിച്ചത്.

മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിവാഹിതയായെങ്കിലും ഒ്ന്നരവര്‍ഷത്തിന് ശേഷം വിധവയായി. ഇക്കാലത്ത് ഒരു പെണ്‍കുട്ടിയുടെ അമ്മയുമായി. രണ്ടാമത് വിവാഹിതയാകാതെ രോഗീപരിചരണവുമായി പ്രാര്‍ത്ഥനയില്‍് ജീവിതം മു്‌ന്നോട്ടുകൊണ്ടുപോയി. ഫാ.ലെയോപോള്‍ഡ് എന്ന ഒസിഡി വൈദികനെ ആത്മീയഗുരുവായി സ്വീകരിച്ച് സന്യാസജീവിതത്തിലേക്കു തിരിഞ്ഞു.

1866 ഫെബ്രുവരി 13 ന് കേരളത്തിലെ തദ്ദേശീയ പ്രഥമ സന്യാസിനി സമൂഹത്തിന് രൂപം നല്കി. അമ്മയ്‌ക്കൊപ്പം മകളും ഈ സഭയില്‍ അംഗമായി. 1913 ജൂലൈ 18 ന് അന്തരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.