ഭക്തിമുഖരിതമായ അന്തരീക്ഷത്തില്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ്‌ ദേവാലയത്തില്‍ ഓശാന ഞായര്‍


ലെസ്റ്റര്‍: മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഓശാന ഞായര്‍ ആചരിച്ചു. സീറോ മലബാര്‍ ആരാധനാധിഷ്ഠിതമായ കുരുത്തോല പ്രദക്ഷിണം, ആനവാതില്‍ പ്രവേശനം എന്നീ ചടങ്ങുകള്‍ വിശ്വാസികളെ സംബന്ധിച്ച് ഒരേ സമയം ഗൃഹാതുരമായ ഓര്‍മ്മകളും ഭക്തിയും ഉണര്‍ത്തി.

കുരുത്തോലകള്‍ പിടിച്ചു ഓശാന പാടിയും ആശംസകള്‍ കൈമാറിയും നസ്രാണി പാരമ്പര്യാധിഷ്ഠിതമായ കൊഴുക്കട്ട ഭക്ഷണം പങ്കുവച്ചും നടന്ന ഓശാനത്തിരുനാള്‍ ലെസ്റ്ററിലെ വിശ്വാസികള്‍ക്ക് വേറിട്ടൊരു അനുഭവമായിരുന്നു.

വികാരി ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ തിരുവചന സന്ദേശം നല്കി. അടിച്ചമര്‍ത്തപ്പെട്ടവന്റെ ദീനരോദനം കേള്‍ക്കാനും യേശുവിന്റെ രാജകീയ പ്രവേശനം കരുണയുടെ അനുഭവമായി മാറ്റാനും ഈ തിരുനാള്‍ ആഘോഷങ്ങള്‍ സഹായിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.