ശുദ്ധീകരാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശുദ്ധര്‍ സംസാരിക്കുന്നു..

നമ്മുടെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകമായി സ്ഥാനമുണ്ടായിരിക്കേണ്ട ഒരു വിഭാഗമാണ് ശുദ്ധീകരാത്മാക്കള്‍. സ്വയം രക്ഷിക്കാന്‍ കഴിവില്ലാത്തവരും എന്നാല്‍ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കാന്‍ ശക്തിയുള്ളവരുമത്രെ അവര്‍. അവര്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യം എന്താണെന്ന് സഭ ഇതിനകം പല പ്രബോധനങ്ങളിലൂടെയും ഓര്‍മ്മിപ്പിച്ചിട്ടുമുണ്ട്. ഇതിന് പുറമെ പല വിശുദ്ധരും ഇക്കാര്യം ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടുണ്ട്.

കുരിശിലെ വിശുദ്ധ പൗലോസ് പറയുന്നത് ശുദ്ധീകരാത്മാക്കള്‍ക്കുവേണ്ടി നാം കാണിക്കുന്ന കാരുണ്യം ദൈവം ഓര്‍മ്മിച്ചിരിക്കുമെന്നും അത് നമ്മുടെ മരണശേഷം നമ്മുടെ നന്മയ്ക്കായി മാറുമെന്നുമാണ്. മരണാനന്തരം നമുക്ക് ലഭിക്കേണ്ട സഹായങ്ങള്‍ ലഭിക്കുന്നതിന് അത് അനുഗ്രഹമായി മാറുമത്രെ.

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ഒരിക്കലും വിസ്മരിക്കരുത്. പ്രത്യേകിച്ച് നമ്മുടെ ബന്ധുക്കളെയെന്നാണ് വിശുദ്ധ ബര്‍ണഡെറ്റെയുടെ വാക്കുകള്‍.

മരിച്ചവരോട് കാണിക്കുന്ന കാരുണ്യം ജീവിതത്തിലെ എല്ലാ കാരുണ്യപ്രവൃത്തികള്‍ക്കും കാരണമാകുന്നു. നമ്മുടെ പ്രാര്‍ത്ഥനവഴി അവര്‍ മഹത്വത്തിലേക്ക് പ്രവേശിച്ചുകഴിയുമ്പോള്‍ അവര്‍ നമുക്ക് അതിനുള്ളപ്രതിഫലം നല്കുമെന്ന് വിശുദ്ധ ഫ്രാന്‍സിസ് ദ സാലസ് വിശ്വസിച്ചിരുന്നു.

നമ്മുടെ പ്രാര്‍ത്ഥനവഴി ശുദ്ധീകരണസ്ഥലം കാലിയാക്കണമെന്നായിരുന്നു പാദ്രെ പിയോയുടെ ആഹ്വാനം.
ഇതെല്ലാം ശുദ്ധീകരണസ്ഥലത്തെആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതഓര്‍മ്മിപ്പിക്കുന്നു. നവംബര്‍ മാസത്തില്‍ മാത്രമല്ല എല്ലാ ദിവസവും ശുദ്ധീകരാത്മാക്കള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.