മുല്ലപെരിയാർ ഡാം : കേന്ദ്ര സർക്കാർഇടപെടണം. പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ആറ് ജില്ലയിലെ ഒരു കോടിയിൽ അധികം മനുഷ്യജീവിതങ്ങളുടെയും ജീവജാലങ്ങളുടെയും ജീവന്റെ സുരക്ഷയെ ബാധിക്കുന്ന മുല്ലപെരിയാർ ഡാം വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
മുല്ലപെരിയാർ ഡാം നിർമ്മിച്ചതിന്റെ 129 വർഷങ്ങൾ പിന്നിടുമ്പോൾ പൊതുജനങ്ങളുടെ ആശങ്ക സർക്കാർ മനസ്സിലാക്കണം. കേരളം,തമിഴ്നാട് സക്കാരുകളുമായി സമവായ ചർച്ചകൾക്ക് പ്രധാനമന്തി നേതൃത്വം നൽകണമെന്നും,കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾക്കായി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും മുഴുവൻ പാർലമെന്റ് അംഗങ്ങളും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്നാട് ജനതയ്ക്ക് വെള്ളവും എന്ന ലക്ഷ്യത്തോടെ ശാശ്വത പരിഹാരം കണ്ടെത്തുവാനുള്ള എല്ലാ പരിശ്രമങ്ങൾക്കും പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.