മുതലക്കോടത്ത് ഓശാന ഞായറാഴ്ച തിരുനാള്‍ പന്തല്‍ തകര്‍ന്നുവീണു, മുത്തപ്പന്‍ അത്ഭുതകരമായി രക്ഷിച്ചുവെന്ന് ദൃക്‌സാക്ഷികള്‍


മുതലക്കോടം: വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ അത്ഭുതത്തിലും നന്ദിയിലുമാണ് മുതലക്കോടത്തെ വിശ്വാസികള്‍. ഓശാന ഞായറാഴ്ചയാണ് ഈ സംഭവംനടന്നത്. പതിവിലുമേറെ വിശ്വാസികള്‍ ഇന്നലെ വൈകുന്നേരത്തെ കുര്‍ബാനയ്ക്കായി പള്ളിയിലുണ്ടായിരുന്നു. പള്ളിയിലും തിരുനാളിനൊരുക്കമായി നിര്‍മ്മാണത്തിലിരുന്ന പന്തലിലുമായിട്ടായിരുന്നു ആളുകള്‍ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. കുര്‍ബാനയില്‍ പന്തലിന് കീഴിലായി നിന്നിരുന്ന ഓരോരുത്തര്‍ക്കും ഒരേ ചിന്തയാണ് മനസ്സിലേക്ക് കടന്നുവന്നത്. പന്തലിന്റെ ചുവട്ടില്‍ നിന്ന് മാറിനില്ക്കണം. അമ്പതിലധികം ആളുകള്‍ പന്തലിന് ചുവടെയുണ്ടായിരുന്നു. ഏതോ ദൈവികനിര്‍ദ്ദേശമനുസരിച്ചെന്നോണം ഓരോരുത്തരായി പന്തലില്‍ നിന്ന് മാറിപ്പോയി. ഒടുവില്‍ അവസാനത്തെ ആളും പുറത്തേക്ക് പോയി. ആ നിമിഷം തിരുനാളിനായി തയ്യാറാക്കിക്കൊണ്ടിരുന്ന പന്തല്‍ വലിയൊരു ശബ്ദത്തോടെ തകര്‍ന്നുവീണു. ദൈവികമായ രക്ഷപ്പെടലിന്റെനിമിഷമായിട്ടാണ് അതിനെ ദൃക്്‌സാക്ഷികള്‍ വിശേഷിപ്പിക്കുന്നത്. ഓരോരുത്തരുടെയും ഉള്ളിലിരുന്ന് പുറത്തേക്ക് പോകാന്‍ നിര്‍ദ്ദേശം നല്കിയത് മുത്തപ്പനല്ലാതെ മറ്റാര്? വിശുദ്ധ ഗീവര്‍ഗീസിന്റെ നാമധേയത്തിലുളള പള്ളിയാണ് ഇത്. മുതലക്കോട് മുത്തപ്പന്‍ എ്ന്നാണ് ഈ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസിനെ വിശ്വാസികള്‍ വിളിക്കുന്നത്. അത്ഭുതപ്രവര്‍ത്തകനായ മുതലക്കോട് മുത്തപ്പന്‍ തങ്ങളെ അപകടത്തില്‍ നിന്ന് രക്ഷിച്ചുവെന്നാണ് വിശ്വാസികള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.