19 ഇന്ത്യന്‍ ഭാഷകളില്‍ ബൈബിളിന്റെ മൊബൈല്‍ ആപ്പ്

വിശുദ്ധവാരത്തില്‍ 19 ഇന്ത്യന്‍ ഭാഷകളില്‍ ബൈബിളിന്റെ മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിലവില്‍ ലഭ്യമായ ഈ ആപ്പ് വൈകാതെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാകും. സലേഷ്യന്‍ വൈദികനായ ജോസുകുട്ടി തോമസ് മഠത്തിപ്പറമ്പിലാണ് ഈ ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കൂടുതല്‍ ഭാഷകളിലുള്ള മൊബൈല്‍ ആപ്പുകള്‍ സമീപഭാവിയില്‍ പുറത്തുവരുമെന്നും അദ്ദേഹം അറിയിച്ചു. ഓഡിയോ രൂപത്തിലുളള ബൈബിള്‍ ആപ്പാണ് ഇത്. The Holy Bible in Tongues എന്നാണ് ആപ്പിന്റെ പേര്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.