ഗവേഷകര്‍ ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തില്‍ പുതിയ അള്‍ത്താര കണ്ടെത്തി

ജെറുസലേം: യേശുക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്ന തിരുക്കല്ലറ ദേവാലയത്തില്‍ മധ്യകാല ഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന അള്‍ത്താര കണ്ടെത്തി. 1149 കാലത്ത് നിര്‍മ്മിക്കപ്പെട്ട ദേവാലയമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. 2.5 1.5 മീറ്റര്‍ വലുപ്പമുള്ള ശിലാപാളിയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് മനോഹരമായി അലങ്കരിക്കപ്പെട്ടിട്ടുമുണ്ട്. ക്ലാസിക്കല്‍, ബൈസന്റെയന്‍, പുരാതന ഇസ്ലാമിക് കലകള്‍ ഇതില്‍ സമഞ്ജസമായി ഉപയോഗിച്ചിട്ടുണ്ട്.

12,13 നൂറ്റാണ്ടുകളിലെ റോമിലെ പുരാതന ദേവാലയങ്ങളില്‍ ഇതിന് സമാനമായ വിധത്തിലുള്ള അള്‍ത്താരകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് വളരെ അതിശയകരമായ കാര്യമായിരിക്കുന്നുവെന്ന് ജെറുസലേം റീജിയനിലെ ആര്‍ക്കിയോളജിസ്റ്റ് അമിത് റീം അഭിപ്രായപ്പെടുന്നു. കോണ്‍സ്റ്റാന്റ്ിനയിലെ ആര്‍ച്ച് ബിഷപ് അരിസ്റ്റാര്‍ക്കോസും ഈ കണ്ടെത്തലില്‍ സന്തോഷവും അഭിമാനവും രേഖപ്പെടുത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.