ദേവാലയസംഗീതമായി കെസ്റ്റർ-ബിജേഷ് സാംസൺ-സിസ്റ്റർ ലിസ്മി ടീമിന്റെ ‘ഉണരുമോ’ എന്ന ഏറ്റവും പുതിയ ഗാനം ശ്രദ്ധേയമാകുന്നു.


ദേവാലയ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ദേവാലയപ്രവേശന ഗാനം കെസ്റ്റർ അതിമനോഹരമായി ആലപിച്ചിരിക്കുന്നു. ഈ ഗാനത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും രചനയും നിർവഹിച്ചിരിക്കുന്നത് ബിജേഷ് സാംസൺ.
ഭക്തിസാന്ദ്രമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ചായഗ്രഹണവും സംവിധാനവും Sr. ലിസ്മി CMC നിർവഹിച്ചിരിക്കുന്നു.

സംഗീത സംവിധായകൻ തന്റെ youtube ചാനലിലൂടെ തന്നെയാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഷോയ് CMI, രാഗേഷ് എന്നിവർ ഈ ഗാനത്തിൽ ഉടനീളം അഭിനയിച്ചിരിക്കുന്നു, അനൂപ് മിക്സിങ് നിർവഹിച്ചിരിക്കുന്നു.

ഈ ഗാനം ഏറ്റവും മികച്ചരീതിയിൽ പാടി അയയ്ക്കുന്ന ഗായകനോ ഗായികയ്ക്കോ ഇതേ പ്രൊഡക്ഷൻ ബാനറിൽ അടുത്ത ഗാനം ആലപിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

പാടി അയയ്‌ക്കേണ്ട ഇമെയിൽ വിലാസം bijeshksamson@gmail.com
കൂടുതൽ വിവരങ്ങൾക്ക് Bijesh Samson യൂട്യൂബ് ചാനൽ സന്ദർശിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.