നോട്രഡാം തീപിടിത്തം, വേദനയും നടുക്കവും രേഖപ്പെടുത്തി പരിശുദ്ധ സിംഹാസനവും സഭാ നേതാക്കന്മാരും


പാരീസ്: നോട്രഡാം കത്തീഡ്രലിന് തീപിടിച്ച സംഭവത്തില്‍ പരിശുദ്ധ സിംഹാസനം വേദനയും നടുക്കവും രേഖപ്പെടുത്തി. ഫ്രാന്‍സിലെ ക്രൈസ്തവികതയുടെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടിരുന്നത് ഈ കത്തീഡ്രലായിരുന്നുവെന്നും ഫ്രഞ്ച് കത്തോലിക്കരോടും പാരീസിലെ ജനങ്ങളോടു മുഴുവനും തങ്ങള്‍ക്കുള്ള സ്‌നേഹവും ഐകദാര്‍ഢ്യവും അറിയിക്കുന്നുവെന്നും പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കുന്നുവെന്നും പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പ് പറയുന്നു.

ലോകമെങ്ങുമുള്ള സഭാ നേതാക്കന്മാരും പ്രസ്തുത സംഭവത്തില്‍ തങ്ങളുടെ വേദനയും നടുക്കവും രേഖപ്പെടുത്തി പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ തിമോത്തി ഡോളന്‍, ക്യൂബെക് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജെറാള്‍ഡ് സിപ്രിയന്‍, ചിക്കാഗോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബ്ലെയ്‌സ് കുപ്പിച്ച്, ടൊറോന്റോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ തോമസ് കോളിന്‍സ്, ഫിലാഡല്‍ഫിയ ആര്‍ച്ച്ബിഷപ് ചാപ്പുറ്റ്, വെസ്റ്റ്മിസ്ട്രര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് തുടങ്ങിയവരുടെ പ്രസ്താവനകളാണ് ഇതിനകം പുറത്തിറങ്ങിയിട്ടുള്ളത്.

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ സഭാധ്യക്ഷന്മാര്‍ തങ്ങളുടെ പ്രാര്‍ത്ഥനകളും വാഗ്ദാനം നേര്‍ന്നിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.