നൊവേന വെറുതെ ചൊല്ലിയിട്ട് കാര്യമില്ല. നൊവേനപ്രാര്‍ത്ഥനയ്ക്ക് ഫലം കിട്ടാന്‍ ചെയ്യേണ്ട മാര്‍ഗ്ഗങ്ങളറിയണം

വിശുദ്ധ കുര്‍ബാനയോടും ജപമാലയോടും ഉള്ളതിലേറെ ഭക്തിയും വിശ്വാസവുമുള്ള ധാരാളം കത്തോലിക്കര്‍ നമുക്കിടയിലുണ്ട്. വിശുദ്ധ അന്തോണീസിന്റെ നൊവേന,യൂദാശ്ലീഹായുടെ നൊവേന, എന്നിങ്ങനെ വിശുദ്ധരോടുള്ള വണക്കത്തിന്റെ പ്രകടനമായിട്ടാണ് പല നൊവേനകളും. കുര്‍ബാനയില്‍പങ്കെടുക്കാത്തവര്‍പോലും നൊവേനയ്ക്ക് മാത്രമായി ദേവാലയങ്ങളില്‍ പോകാറുമുണ്ട്.

നൊവേനയ്ക്ക് ശക്തിയുണ്ടെന്ന കാര്യത്തില്‍യാതൊരു സംശയവുമില്ല. എന്നാല്‍ നൊവേന ഫലദായകമാകണമെങ്കില്‍ നമ്മള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
നൊവേനയെ സ്‌നേഹിക്കുന്നവരും നൊവേന പ്രാര്‍ത്ഥന മുടക്കാത്തവരും അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍ പറയാം.

  • ലാഘവ ബുദ്ധിയോടെ നൊവേനയെ സമീപിക്കരുത്. ഒമ്പത് ആഴ്ചകള്‍ അല്ലെങ്കില്‍ ഒമ്പതു ദിവസങ്ങള്‍ മുടക്കംകൂടാതെ പ്രാര്‍ത്ഥിക്കണം.
  • ശരിയായ അനുതാപവും മാനസാന്തരവും പാപമോചന കൂദാശയുടെ സ്വീകരണവും നൊവേന പ്രാര്‍ത്ഥനയോടൊപ്പം ഉണ്ടാകണം
  • നൊവേന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന ഒരുക്കത്തോടെ സ്വീകരിക്കേണ്ടതാണ്.
  • നൊവേനയോടൊപ്പം സ്വയം പരിത്യാഗത്തിന്റെയും പാപപരിഹാരത്തിന്റെയും പ്രവൃത്തികളും ഉണ്ടായിരിക്കണം
  • പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടിയാല്‍ ദൈവത്തോടും മധ്യസ്ഥത തേടിയ വിശുദ്ധരോടും നന്ദി പ്രകാശിപ്പിക്കാന്‍ മറക്കരുത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.