മതധ്രുവീകരണം; ഭാരതസഭയ്ക്ക് മാര്‍ച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനം

ബാംഗ്ലൂര്‍: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മതധ്രുവീകരണത്തിനെതിരെ ഉപവാസപ്രാര്‍ത്ഥനാദിനമായി മാര്‍ച്ച് 22 ആചരിക്കാന്‍ സിബിസിഐ ആഹ്വാനം ചെയ്തു. രാജ്യമെങ്ങും സമാധാനവും മതൈക്യവും രൂപപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആചരണം. ബാംഗ്ലൂരില്‍ നടക്കുന്ന കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ 36 ാമത് അസംബ്ലിയിലാണ് ഇത്തരമൊരു പ്രഖ്യാപനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ നാള്‍ മുതല്‍ ഹൈന്ദവദേശീയത രാജ്യമെങ്ങും വ്യാപിക്കുന്നതായും സമ്മേളനം നിരീക്ഷിച്ചു.

ഹൈന്ദവ കാവിക്കൊടികള്‍ ക്രൈസ്തവമുസ്ലീം ആരാധനാലയങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കപ്പെടുന്നതിനെ ആശങ്കയോടെയാണ് സമ്മേളനം വീക്ഷിച്ചത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ക്രൈസ്തവവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുന്നതായും സമ്മേളനം വിലയിരുത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.