കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു

കാക്കനാട്: 12 വര്‍ഷക്കാലം സീറോ മലബാര്‍ സഭയെ നയിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം നടത്തി. ആഗോള സീറോ മലബാര്‍ സഭയെ തന്നെ ഞെട്ടിച്ചുകൊണ്ട് നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനത്യാഗം പ്രഖ്യാപിച്ചത്. രാജി നേരത്തെ നല്കിയിരുന്നുവെങ്കിലും മാര്‍പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് മാര്‍ ആലഞ്ചേരി വ്യക്തമാക്കി. ജനുവരിയില്‍ ചേരുന്ന സഭാസിനഡ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കും.

പുതിയ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതുവരെ കൂരിയാ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ്താഴത്തും എറണാകുളം രൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തു നിന്നു രാജിവച്ചു. പകരം ആര്‍ച്ച് ബിഷപ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ ആയിരിക്കും എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.