“ക്രിസ്തുവില്‍ മറഞ്ഞവന്‍” ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ശേഷമുളള ആദ്യ കൃതി

ക്രിസ്തുവില്‍ മറഞ്ഞവന്‍- ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹരാഷ്ട്രീയം എന്ന കൃതി പുറത്തിറങ്ങി. വിനായക് നിര്‍മ്മല്‍ രചിച്ച ഈ കൃതിയുടെ പ്രസാധകര്‍ കോഴിക്കോട് ആത്മബുക്‌സാണ്.

ഉമ്മന്‍ചാണ്ടിയുടെ ജീവചരിത്രമല്ല ഈ കൃതി. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുമല്ല കൃതിചര്‍ച്ച ചെയ്യുന്നത്. മറിച്ച് ഉമ്മന്‍ചാണ്ടിയുടെ മഹത്വത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ്. ഉമ്മന്‍ചാണ്ടിയുടെ ക്രിസ്ത്വാവബോധമാണ് അ്‌ദ്ദേഹത്തെ മികച്ച മനുഷ്യനാക്കിത്തീര്‍ത്തത് എന്നാണ് വിനായക് ഇവിടെ സമര്‍ത്ഥിക്കുന്നത്.

സെലിബ്രിറ്റിയായിരുന്നിട്ടും നേട്ടങ്ങള്‍ക്കുവേണ്ടി ക്രി്‌സ്തുവിശ്വാസത്തെയോ സഭയെയോ തള്ളിപ്പറയാത്ത വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടി. വാക്കും പ്രവൃത്തിയും ഒരുമിച്ചുയോജിച്ചുപോകുന്ന അപൂര്‍വ്വം ചില വ്യക്തിത്വങ്ങളിലൊരാള്‍. ഇങ്ങനെയൊരു കാഴ്ചപ്പാടില്‍ ക്രിസ്തുവും അവിടുത്തെ ആശയങ്ങളുമാണ്ഉമ്മന്‍ചാണ്ടിയെ മാനവികമൂല്യങ്ങളുടെ വക്താവാക്കി മാറ്റിയത്. ഇതാണ് ഈ കൃതി മുന്നോട്ടുവയ്ക്കുന്നത്.

ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയെ മനസ്സിലാക്കിക്കഴിയുമ്പോള്‍ ക്രിസ്തുവിനോടു കൂടുതല്‍ സ്‌നേഹം തോന്നുന്ന ഒരു മാജിക്ക് ഈ കൃതിക്കുണ്ട്. ഉമ്മന്‍ചാണ്ടിയുടെ യഥാര്‍ത്ഥ മഹത്വം വെളിപ്പെടുത്തുന്ന കൃതിയാണിതെന്ന് ഫാ.ഡേവീസ് ചിറമ്മേല്‍ പുസ്തകത്തെക്കുറിച്ച് പറയുന്നു.

150 രൂപ വിലയുളള ഈ കൃതി ഇപ്പോള്‍ നൂറു രൂപയ്ക്ക് ലഭ്യമാണ്. കോപ്പികള്‍ക്ക്: 0495 4022600, 9746440800മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.