വേദനയുണ്ടാകുമ്പോള്‍ നാം ചിന്തിക്കേണ്ടത് എന്തായിരിക്കണം? ഈശോ പറയുന്നത് കേള്‍ക്കൂ

നമുക്ക് നമ്മുടെ വേദനയാണ് ഏറ്റവും വലുത്. സ്വന്തം പല്ലുവേദനയോളം വലുതല്ല മറ്റൊരാളുടെ കാന്‍സര്‍ വേദന. സ്വന്തം കാല്‍മുട്ടുവേദനയാണ് കാല്‍ മുറിച്ചുമാറ്റിയ ഒരാളുടെ വേദനയെക്കാള്‍ പലര്‍ക്കും വേദന. എല്ലാ വേദനയും നമുക്ക്‌സഹിക്കാനാവാത്തത്. മറ്റുള്ളവരുടെ വേദനകള്‍ വളരെനിസ്സാരവും.

അതെന്തായാലും ദൈവമനുഷ്യന്റെസ്‌നേഹഗീതയില്‍ സ്വന്തം വേദനകളെയോര്‍ത്ത് വിഷമിക്കുന്നവരോടായി ഈശോപറയുന്നത് ഇതാണ്:

നിനക്ക് വേദനയുണ്ടാകുമ്പോള്‍ നീ ചിന്തിക്കേണ്ടത് നിന്റെ അപൂര്‍ണ്ണതയെ എന്റെ പൂര്‍ണ്ണതയോട് താരതമ്യപ്പെടുത്തുക. എന്റെ വേദനകളെ നിന്റേതിനോട് തുലനം ചെയ്യുക. ആ സമയത്ത് പിതാവ് എന്നോട് കാണിച്ചതില്‍ കൂടുതല്‍സ്‌നേഹമാണ് നിന്നോട് കാണിക്കുന്നത് എന്ന് നീ സമ്മതിക്കണം. അതിനാല്‍ നിന്റെ മുഴുവന്‍ കഴിവുകളുമുപയോഗിച്ച്‌നീ പിതാവിനെ സ്‌നേഹിക്കണം. അവന്റെ കാര്‍ക്കശ്യം വകവയ്ക്കാതെ ഞാന്‍ അവനെ സ്‌നേഹിച്ചതുപോലെ നീ സ്‌നേഹിക്കണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.