വിശുദ്ധരാകാന്‍ ആഗ്രഹമുണ്ടോ മാതാവ് പറയുന്നത് കേള്‍ക്കൂ

വിശുദ്ധരാകുക എന്നതായിരിക്കണം ഒരു ക്രൈസ്തവന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. എന്നാല്‍ ജീവിതത്തില്‍ മറ്റ് പല മോഹങ്ങള്‍ക്കും അടിമപ്പെടുന്നതുകൊണ്ട് ഈ ലക്ഷ്യം നമുക്ക് നഷ്ടമാകുന്നുണ്ട്. സഹനങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍, പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍, അപ്പോഴെല്ലാം വിശുദ്ധിക്ക് വിരുദ്ധമായ പല കാര്യങ്ങളും നാം ചെയ്തുപോകും. ഇവിടെയാണ് പരിശുദ്ധ അമ്മയുടെ വാക്കുകളുടെ പ്രസക്തി. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ പറയുന്നത് ഇപ്രകാരമാണ്.

എന്റെ കുഞ്ഞേ നിനക്ക് വിശുദ്ധയാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ വരിക, കുരിശിലേക്ക് നോക്കുക. അവിടെയാണ് എന്റെ മഹത്തായ പാഠം. വിശ്വാസം മുറുകെ പിടിച്ച് വിശുദ്ധിയിലായിരിക്കുക എന്നതാണ് സഭാമാതാവിന്റെ യഥാര്‍ത്ഥ സത്ത. എന്റെ കുഞ്ഞേ വെറുതെ പ്രതിഫലേച്ഛയോടെ മാത്രം വര്ത്തിക്കുമ്പോള്‍ എന്റെ പുത്രന്‍ നിനക്കായി സഹിച്ചതെല്ലാം നിസ്സാരമാക്കുകയാകും നീ ചെയ്യുന്നത്.

എന്നെയും എന്റെ പുത്രനെയും നിന്റെ കഴിവിന്റെ പരമാവധി സ്‌നേഹിക്കാന്‍ നീ ആഗ്രഹിക്കുമ്പോള്‍ നിനക്കായി അവന്‍ സഹിച്ച വേദനകളെ നീ വിലമതിക്കുകയും ചെയ്യുന്നു. എന്നെ എത്രയധികം നീ സ്‌നേഹിക്കുന്നുവെന്ന് കാണിച്ചു തരാന്‍ സാധിക്കുന്ന നിമിഷങ്ങള്‍ പാഴാക്കിക്കളയരുത്. നിന്റെ നിസ്സഹായാവസ്ഥകളാകുന്ന ചെറിയ പൂക്കള്‍ എന്നിലേക്ക് അയ്ക്കുക. ഞാന്‍ അവയെ നിധിപോലെ സൂക്ഷിക്കുകയും അതിന് അവ അര്‍ഹിക്കുന്നതിലും വില നല്കുകയും ചെയ്യുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.