കരുണയുടെ മാതാവ് വഴിയായി ദൈവത്തിനുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം

കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു, എന്നെ സഹായിക്കണമേ. ഇപ്പോഴും നിത്യതയിലും എന്റെ ആത്മാവിനെ ഞാനങ്ങേയ്ക്ക് ഭരമേല്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമേ. എന്റെ മേല്‍ കരുണയുണ്ടായിരിക്കണമേ. ഞാന്‍ ഇപ്പോള്‍ യാചിക്കുന്ന ഈ ദാനം എനിക്ക് നല്കണമേ. എന്റെ മരണസമയത്ത് എന്നെ ആശ്വസിപ്പിക്കണമെന്ന് അങ്ങയോട് ഞാന്‍ യാചിക്കുന്നു. അങ്ങനെ ഞാന്‍ സമാധാനത്തില്‍ മരിക്കാനിടയാകട്ടെ. ആമ്മേന്‍.
കന്യകാമാതാവേ പരിശുദ്ധിയും മാധുര്യവുമുള്ളവ്യക്തിയായി എന്നെ കാത്തു,സൂക്ഷിക്കണമേ
.( മൂന്നു പ്രാവശ്യം)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.