മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണവും മാര്‍ ജേക്കബ് മനത്തോടത്തിന്റെ യാത്രയയ്പ്പും

പാലക്കാട്: പാലക്കാട് രൂപതയുടെ തൃതീയ മെത്രാനായി നിയമിതനായ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണവും വിരമിക്കുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടിന്റെ യാത്രയയപ്പും നാളെ നടക്കും.

സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ അങ്കണത്തിലാണ് ചടങ്ങുകള്‍. രാവിലെ 9.30 ന് ചടങ്ങുകള്‍ ആരംഭിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹകാര്‍മ്മികരാകും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്കും.

തുടര്‍ന്നു നടക്കുന്നപൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സ്ഥാനാരോഹണചടങ്ങുകള്‍ ഷെക്കെയ്‌ന ടിവിയിലും രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ സാന്‍ജോ മീഡിയയിലും തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

2020 ജനുവരി 15 ന് പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനെ 2022 ജനുവരി 15 നാണ് പാലക്കാട് രൂപതാധ്യക്ഷനായി നിയമിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.