പൊന്തിഫിക്കല്‍ ഡെലഗേറ്റിനോടുള്ള അനാദരവും എതിര്‍പ്പും മാര്‍പാപ്പയോടുള്ള അനുസരണക്കേടും അവഗണനയുമാണ്: സീറോ മലബാര്‍ സഭ

കാക്കനാട്: പൊന്തിഫിക്കല്‍ ഡെലഗേറ്റിനോടുള്ള അനാദരവും എതിര്‍പ്പും മാര്‍പാപ്പയോടുള്ള അനുസരണക്കേടും അവഗണനയുമാണെന്ന്‌സീറോ മലബാര്‍ സഭയുടെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ഏത് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണെങ്കിലും ക്രൈസ്തവരുടെ സംസ്‌കാരത്തിന് നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറേണ്ടതാണ്. ആര്‍ച്ച് ബിഷപ് സിറില്‍ വാസിനോട് അനാദരവ് കാണിച്ചവര്‍ ക്ഷമാപണം നടത്തുകയും തെറ്റുകള്‍ തിരിച്ചറിഞ്ഞ് പ്രാദേശികമായ സങ്കുചിതതാല്പര്യങ്ങള്‍ മാറ്റിവച്ച് സഭയോട് ചേര്‍ന്നുനില്ക്കാന്‍ ശ്രമിക്കണമെന്നും പത്രക്കുറിപ്പ് ആവശ്യപ്പെട്ടു.

ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വൈദികരുംഅല്മായരും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും പത്രക്കുറിപ്പ് ഓര്‍മ്മപ്പെടുത്തി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.