നിങ്ങള്‍ പക്ഷപാതം കാണിക്കാറുണ്ടോ വചനം പറയുന്നത് കേള്‍ക്കൂ

ചില ഇഷ്ടങ്ങളും ഇഷ്ടക്കൂടുതലുകളും എല്ലാവര്‍ക്കുമുണ്ട്. ഒരമ്മയ്ക്ക് പോലും ചിലപ്പോള്‍ മക്കളില്‍ ഒരാളോട് ഇഷ്ടക്കൂടുതലുണ്ടാവാം. ഇഷ്ടക്കൂടുതല്‍ സ്വഭാവികമാണ്.പക്ഷേ അത് പക്ഷപാതത്തിന്റെ അവസ്ഥയിലേക്ക് മാറുമ്പോഴാണ് പ്രശ്‌നം. പക്ഷപാതം കാണിക്കുന്നത് തെറ്റാണ് എന്നാണ് യാക്കോബ് ശ്ലീഹാ പറയുന്നത്. പ്രത്യേകിച്ച് ഒരാളുടെ സൗന്ദര്യം പ്രതാപം, പണം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാകുമ്പോള്‍..

എന്നാല്‍ ക്രൈസ്തവരായ നാം പലപ്പോഴും പക്ഷപാതം കാണിക്കാറുണ്ട് കുടുംബത്തിലും ജോലിചെയ്യുന്ന സ്ഥാപനത്തിലും എല്ലാം ഇത് അലങ്കാരം പോലെ കൊണ്ടുനടക്കുന്നവരുമുണ്ട്. വചനംപറയുന്നതിന്റെ പ്രസക്തി ഇവിടെയാണ്.

എന്റെ സഹോദരേ, മഹത്വപൂര്‍ണ്ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്ഷപാതം കാണിക്കരുത്. നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണ്ണമോതിരമണിഞ്ഞ് മോടിയുളള വസ്ത്രം ധരിച്ച ഒരുവനും മുഷിഞ്ഞവസ്ത്രം ധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ നിങ്ങള്‍ മോടിയായി വസത്രം ധരിച്ചവനെ നോക്കി ഇവിടെ സുഖമായി ഇരിക്കുക എന്നു പറയുന്നു.പാവപ്പെട്ടവനോടു അവിടെനില്ക്കുക എന്നോ എന്റെ പാദപീഠത്തിനടുത്ത് ഇരിക്കുക എന്നോ പറയുന്നു. അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍തന്നെ വിവേചനം കാണിക്കുകയും ദുഷ്ടവിചാരങ്ങള്‍ പുലര്‍ത്തുന്ന വിധികര്‍ത്താക്കളാവുകയുംഅല്ലേ ചെയ്യുന്നത്. എന്റെ പ്രിയസഹോദരരേ ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തിരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ( യാക്കോബ് 2:1-5)

നമുക്ക് പക്ഷപാതം കാണിക്കാതിരിക്കാം. പാവങ്ങളോട് കൂടുതല്‍ കരുണയുളളവരുമാകാം. അപ്പോള്‍ ദൈവം നമ്മില്‍ സംപ്രീതരാകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.