കുടുംബങ്ങളിലെ സമാധാനത്തിനായി നമുക്ക് പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം

തിരുക്കുടുംബത്തിന്റെ നാഥയായ അമ്മേ, കുടുംബസമാധാനം ഇല്ലാതെ വലയുന്ന എല്ലാ കുടുംബങ്ങളെയും അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. യൗസേപ്പിതാവിനോടും ഈശോയോടും ഒപ്പം അമ്മ ആ കുടുംബങ്ങളിലേക്ക് കടന്നുചെല്ലണമേ. അമ്മ അതിന്റെ നേതൃത്വം ഏറ്റെടുക്കണമേ.

അവിടെയുളള എല്ലാകുറവുകളും കണ്ടെത്തി അവ പരിഹരിച്ചുതരാന്‍ അമ്മ ഈശോയോട് മാധ്യസ്ഥം യാചിക്കണമേ. അവരുടെ സങ്കടങ്ങളില്‍ അമ്മ ചേര്‍ന്നിരിക്കണമേ. സമാധാനത്തിന്റെ വെള്ളക്കൊടികള്‍ അമ്മ അവിടെ സ്ഥാപിക്കണമേ.

മറ്റൊരു തിരുക്കുടുംബമായി മാറിക്കൊണ്ട് അമ്മയോടൊപ്പം ദൈവത്തെ പാടിസ്തുതിക്കുവാന്‍ അവര്‍ക്ക് സാധിക്കത്തക്കവിധത്തില്‍ ആ കുടുംബങ്ങളെ അമ്മ മാറ്റിയെടുക്കണമേ.

അമ്മയുടെ വികാരവിചാരങ്ങളും വിശുദ്ധിയും അതിലെ ഓരോ അംഗങ്ങള്‍ക്കും അമ്മ നല്കണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.