പന്തക്കുസ്തായെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പന്തക്കുസ്താ തിരുനാള്‍ ആഘോഷിക്കുന്നത് ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും അമ്പതു ദിവസങ്ങള്‍ക്ക് ശേഷവും സ്വര്‍ഗ്ഗാരോഹണത്തിന്റെ പത്തുദിവസങ്ങള്‍ക്ക് ശേഷവുമാണ്. കൃത്യമായി ഏതു ദിവസമാണ് പന്തക്കുസ്താ തിരുനാള്‍ വരുന്നതെന്ന് നമുക്ക് പറയാന്‍ കഴിയില്ല.

കാരണം ഈസ്റ്ററിന്റെ തീയതി പലപ്പോഴും മാറിക്കൊണ്ടിരിക്കും. ഈസ്റ്ററുമായി ബന്ധപ്പെട്ട് മാത്രമേ പന്തക്കുസ്താ തീരുമാനിക്കാനാവൂ. പൊതുവെ മെയ് 10 നും ജൂണ്‍ 13 നും ഇടയ്ക്കാണ് പന്തക്കുസ്താ വരുന്നത്.

പന്തക്കുസ്തായ്ക്ക് മുന്നോടിയായി നൊവേന നടത്തുന്ന പാരമ്പര്യം സഭയിലുണ്ട്. അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ ഒന്നാം അധ്യായത്തിലെ പരാമര്‍ശമാണ് ഇതിന് അവലംബം. മാതാവും ശിഷ്യരും ഒമ്പതു ദിവസം സെഹിയോന്‍ മാളികയില്‍ പ്രാര്‍ത്ഥിച്ചൊരുങ്ങിയെന്ന ബൈബിള്‍ പരാമര്‍ശത്തില്‍ നിന്നാണ് നൊവേനയുടെ പിറവി.

പെന്തക്കോസ്ത എന്നത് ഗ്രീക്ക് വാക്കാണ്. അമ്പത് എന്നാണ് ഇതിന്റെ അര്‍ത്ഥം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.