പന്തക്കുസ്താ ഒരുക്ക നൊവേനയും പൂര്‍ണ്ണദണ്ഡവിമോചനവും

1895 ല്‍ വിശുദ്ധ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയാണ് പന്തക്കുസ്തായ്ക്ക് ഒരുക്കമായി നൊവേന നടത്തുന്ന പതിവ് സഭയില്‍ ആരംഭിച്ചത്. വിശ്വാസികള്‍ ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് പ്രസാദവരത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത്, വിശുദ്ധ കുര്‍ബാന സ്വീകരിച്ച് മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നൊവേനയുടെ ഓരോ ദിവസവും ഏഴു വര്‍ഷത്തെയും ഇരുനൂറ്റിയെണ്‍പത് ദിവസത്തെയും പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കും.

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് ദണ്ഡവിമോചനം ലഭിക്കാനും ഇപ്രകാരം ചെയ്താല്‍ മതിയാവും. പന്തക്കുസ്താ ഞായറാഴ്ചയും തുടര്‍ന്നുള്ള എട്ടു ദിവസങ്ങളിലും മുകളില്‍ പറഞ്ഞതുപോലെ ഓരോ ദിവസവും ഏഴു വര്‍ഷത്തെയും 280 ദിവസത്തെയും പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുന്നതാണ്.

പന്തക്കുസ്തായ്ക്ക് ഒരുക്കമായുള്ള നൊവേന മെയ് 31 മുതല്ക്കാണ് ആരംഭിക്കുന്നത്. മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാര്‍ ഇക്കാര്യം ഓര്‍മ്മിച്ച് ആത്മീയഫലങ്ങള്‍ നേടിയെടുക്കാന്‍ ശ്രദ്ധിക്കുമല്ലോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.