പന്തക്കുസ്തായ്ക്കു വേണ്ടി കാത്തിരുന്ന് പ്രാര്‍ത്ഥിക്കുക: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

തിരുവനന്തപുരം: കാത്തിരിക്കുന്നവരുടെ മേലാണ്പരിശുദ്ധാത്മാവ് കടന്നുവരുന്നതെന്നും അതുകൊണ്ട് പന്തക്കുസ്തായ്ക്കുവേണ്ടി കാത്തിരുന്ന് പ്രാര്‍ത്ഥിക്കണമെന്നും പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍.

മെയ് 30 മുതല്‍ ജൂണ്‍ ഒമ്പതുവരെയാണ് പന്തക്കുസ്തായ്ക്കുവേണ്ടി കാത്തിരുന്ന് പ്രത്യേകമായി പ്രാര്‍ത്ഥിച്ചൊരുങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനാപൂര്‍വ്വം സമ്മേളിച്ചിരുന്ന ശിഷ്യന്മാരുടെ മേലാണ് പരിശുദ്ധാത്മാവിന്റെ കൊടുങ്കാറ്റ് വീശിയത്. അതുകൊണ്ട് കൂട്ടായ്മയില്‍ ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കുക. വിവിധ ആത്മീയ ടെലിവിഷന്‍ ചാനലുകളിലും ധ്യാനകേന്ദ്രങ്ങളിലും പന്തക്കുസ്തായ്ക്കുവേണ്ടി പ്രത്യേകപ്രാര്‍ത്ഥനാശുശ്രൂഷകള്‍ ഉണ്ടായിരിക്കും. അതില്‍ പങ്കെടുക്കുക.

ദിവ്യകാരുണ്യാരാധനയും വിശുദ്ധ ബലിയും ഈ ദിവസങ്ങളില്‍ മുടക്കരുത്. പരിത്യാഗപ്രവൃത്തികളെടുത്തും ജപമാലചൊല്ലിയും ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യാരാധനയില്‍ പങ്കെടുത്തും ഈ പ്രാര്‍ത്ഥനാദിവസങ്ങള്‍ക്ക് വേണ്ടി ഒരുങ്ങാം. അതുപോലെ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വചനഭാഗം വായിക്കുക. പരിശുദ്ധാത്മപ്രേരണ അനുസരിച്ച് പ്രാര്‍ത്ഥനകളില്‍ പങ്കുചേരുക. അപ്പോള്‍ ജറുസലെമിന്റെ ആകാശത്ത് ആഞ്ഞടിച്ച പരിശുദ്ധാത്മാവിന്റെ കൊടുങ്കാറ്റ് നിങ്ങളുടെ ജീവിതങ്ങളിന്മേലും വീശുക തന്നെ ചെയ്യും.

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പ്രത്യേക വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

പരിശുദ്ധാത്മാവേ എന്റെ ഉളളില്‍ വന്നുനിറയണമേ എന്ന് മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാരോരുത്തരും പ്രാര്‍ത്ഥിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.