ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷം ലൂര്‍ദ്ദില്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷം ഇത്തവണ ലൂര്‍ദ്ദില്‍. രൂപതയുടെ തീര്‍ത്ഥാടനത്തിന്റെ ഭാഗമായിട്ടാണ് ഇത്. പന്തക്കുസ്തായ്ക്ക് ഒരുക്കമായുള്ള നൊവേനയും ലൂര്‍ദ്ദില്‍ വച്ചുതന്നെ ആരംഭിക്കും.

വിപുലമായ ഭക്തകര്‍മ്മങ്ങളാണ് രൂപതയില്‍ ഇതോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത് ജൂണ്‍ 5,6 തീയതികളില്‍ രൂപതയിലെ മുഴുവന്‍ വൈദികരും കത്തീഡ്രല്‍ ദേവാലയത്തില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കും. ആറാം തീയതി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ മൂറോന്‍ ആശീര്‍വദിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.