അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ വിവരിക്കുന്ന ഫിലിപ്പ് ആരാണ്? ഈ ഫിലിപ്പിനെക്കുറിച്ചറിയാമോ?

അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ വായിക്കുമ്പോള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ഭാഗമുണ്ട് അധ്യായം 6, 8 ഭാഗങ്ങള്‍.അവിടെ ഒരു ഫിലിപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

.12 ശിഷ്യരിലൊരാളായ ഫിലിപ്പാണോ ഇതെന്ന് നാം സംശയിക്കും. പക്ഷേ ആ തിരുവചനഭാഗം കൂടുതല്‍ സൂക്ഷ്മമായി വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കും ഈ ഫിലിപ്പ് മറ്റൊരു ഫിലിപ്പാണെന്ന്. ആ ഫിലിപ്പാണ് ഫിലിപ്പ് ദ ഡീക്കന്‍. അപ്പസ്‌തോലപ്രവര്‍ത്തനം 6:1-6 വരെയുളള ഭാഗങ്ങളിലാണ് ഇതേക്കുറിച്ച് വ്യക്തതകൈവരുന്നത്. അധ്യായം 8 ല്‍ ഇതേ ഫിലിപ്പിനെ പരാമര്‍ശിക്കുന്നുണ്ട്.

ഈ ഫിലിപ്പ് പിന്നീട് വിശു്ദ്ധനായി. ഫിലിപ്പ് ദ ഡീക്കന്‍. ഒക്ടോബര്‍ 11 നാണ് തിരുനാള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.