ബിഷപ് അലക്‌സ് വടക്കുംതല കോട്ടപ്പുറം രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

കോട്ടപ്പുറം: കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് അലക്‌സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കോട്ടപ്പുറം രൂപതയുടെ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. കോട്ടപ്പുറം രൂപതയ്ക്ക് പുതിയ ബിഷപ്പിനെ ലഭിക്കുന്നതുവരെ കണ്ണൂര്‍ രൂപതയുടെ ചുമതലയോടൊപ്പം കോട്ടപ്പുറം രൂപതയുടെ അപ്പ്‌സ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ് ഡോ.വടക്കുംതല സേവനം ചെയ്യും. സിബിസിഐ ലേബര്‍ കമ്മീഷന്‍ ചെയര്‍മാനും കെആര്‍എല്‍സിബിസിയുടെ ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാനുമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.