മാലിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍ മോചിതനായി

മാലി: മാലിയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ ജര്‍മ്മന്‍ വൈദികന്‍ ഫാ. ഹാന്‍സ് ജോവാക്കിംലോഹ്രെ മോചിതനായി. 2022 നവംബര്‍ 20 നാണ് അക്രമികള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സൊസൈറ്റി ഓഫ് ദ മിഷനറിസ് ഓഫ് ആഫ്രിക്ക സന്യാസസമൂഹത്തിലെ അംഗമാണ് ഇദ്ദേഹം. വൈറ്റ് ഫാദേഴ്‌സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

നവംബര്‍ 26 നാണ് വൈദികന്റെ മോചനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജര്‍മ്മന്‍ ഗവണ്‍മെന്റുമായി നടത്തിയ നെഗോസേഷ്യന്‌ശേഷമാണ് മോചനം നടന്നത്. മാലി അധികാരികള്‍ക്ക് കൈമാറിയ വൈദികന്‍ ജര്‍മ്മനിയിലേക്ക് പ്രത്യേക വിമാനത്തില്‍ അന്ന് രാത്രി തന്നെ യാത്രയായി. തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.