ഗ്രാന്റ് പേരന്റ്‌സ് ഡേയില്‍ മാര്‍പാപ്പയുടെ കുര്‍ബാന ഉണ്ടാവില്ല

വത്തിക്കാന്‍ സിറ്റി: പ്രഥമ ആഗോള വയോജനദിനം നാളെ ആചരിക്കുമ്പോള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുകയില്ല. വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്. കോളന്‍ സര്‍ജറിയെ തുടര്‍ന്ന് പാപ്പാ വിശ്രമത്തിലാണ്. അദ്ദേഹത്തിന് ഇനിയും വിശ്രമം ആവശ്യമാണെന്ന് മാറ്റോ ബ്രൂണി അറിയിച്ചു. പാപ്പായ്ക്ക് നന്നായി നടക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ദീര്‍ഘദൂരം നടക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ഉത്കണ്ഠ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍പാപ്പയ്ക്ക് പകരം പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ പ്രസിഡന്റ് ബിഷപ് റിനോയായിരിക്കും ദിവ്യബലി അര്‍പ്പിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.