യുകെ; പോണ്‍ സൈറ്റ് നിയന്ത്രണം പ്രാബല്യത്തില്‍ വരാന്‍ ഇനിയും സമയമെടുക്കും


ലണ്ടന്‍: പോണ്‍ സൈറ്റുകള്‍ക്ക് യുകെയില്‍ നിയന്ത്രണം വരുത്താനുള്ള തീരുമാനം പ്രാബല്യത്തില്‍ വരാന്‍ ഇനിയും താമസമെടുക്കും. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് പോണ്‍ സൈറ്റുകള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് ഈ നിയമം ജൂലൈ 15 മുതല്ക്കാണ് നിലവില്‍ വരുന്നത്.

രണ്ടുവര്‍ഷമെടുത്ത ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇങ്ങനെയൊരു നിയമം നടപ്പില്‍ വരുത്താന്‍ തീരുമാനമായത്. ഇതിനിടയില്‍ പലതവണ ഈ തീരുമാനം വൈകിയിരുന്നു. ഓണ്‍ലൈന്‍ പോണോഗ്രഫി ഉപയോഗിക്കുന്നതിന് പ്രായം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യമാണെന്നും എന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ അറിയിക്കാന്‍ താല്പര്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് റീട്ടെയില്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന $ 10 വിലയുള്ള സ്‌പെഷ്യല്‍ കാര്‍ഡുകള്‍ വേണ്ടിവരുമെന്നുമായിരുന്നു നിയമം.

പ്രായം തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ വെബ്‌സൈറ്റുകള്‍ പരാജയപ്പെടുകയാണെങ്കില്‍ അവയ്ക്ക് പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.