ഒരു പിടി അരിയും ദൈവവചനത്തിന്റെ ശക്തിയും: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ദൈവത്തിന്റെ വചനത്തിന്റെ ശക്തി അതുല്യമാണ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അതിന്റെ ശക്തി. 8500 വാഗ്ദാനങ്ങള്‍ ബൈബിളിലുണ്ട്. അതെല്ലാം നിറവേറപ്പെടുന്ന വാഗ്ദാനങ്ങളാണ്.
എന്റെ നാമം അനുസ്മരിക്കാന്‍ ഇടവരുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ പക്കലേക്ക് ഇറങ്ങിവന്ന് നിങ്ങളെ അനുഗ്രഹിക്കും.(പുറപ്പാ 20: 24) കര്‍ത്താവ് നമ്മെ ഓരോത്തരെയും ആലയത്തിലേക്ക് കൊണ്ടുവരുന്നത് ദൈവത്തിന്റെ നാമം അനുസ്മരിക്കാനും അവിടുത്തെ നാമത്തെ സ്തുതിക്കാനുമാണ്.

കര്‍ത്താവ് പറഞ്ഞ വാക്കിന് മാറ്റമില്ല യാക്കോബിന്റെ ലേഖനം ഒന്നാം അധ്യായത്തില്‍ അത് വ്യക്തമായി പറയുന്നുണ്ട്.മ നുഷ്യര്‍ വാക്കുകള്‍ മാറ്റും.തന്റെ സൗകര്യമനുസരിച്ച് വാക്കുകള്‍ മാറ്റിപ്പറയും. എന്നാല്‍ ദൈവത്തിന്റെ വാക്ക് ഒരിക്കലും മാറില്ല.

നാം ഒരു വചനം വിശ്വസിച്ച് ഏറ്റെടുത്താല്‍ അത് ദൈവത്തിന് ചെയ്തു തന്നേ പറ്റൂ. കര്‍ത്താവിന്റെ ആത്മാവ് നമ്മുടെജീവിതത്തില്‍ അത് നിറവേറ്റിത്തരും. സത്യം പറയുന്ന ഒരേ ഒരു പുസ്തകമേയുള്ളൂ. അത് ബൈബിളാണ്. ജീവിക്കാന്‍ കൊള്ളാവുന്ന, സ്‌നേഹിക്കാന്‍ കൊള്ളാവുന്ന ഒരു പുസ്തകമേയുള്ളൂ. അത് ബൈബിളാണ്. ഒരുപാട് പുസ്തകങ്ങള്‍ വായിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരാള്‍ എന്ന നിലയിലാണ് ഞാനിത് പറയുന്നത്. ഇഹലോകത്തിലും പരലോകത്തിലും നമുക്ക് ് ഗുണം ചെയ്യുന്ന ഒരേയൊരു പുസ്തകം ബൈബിളാണ്. ദൈവവചനത്തിന്റെ ശക്തി അതുല്യമാണ്.

ചുങ്കത്തറ ബൈബിള്‍ കണ്‍വന്‍ഷന്‍ നയിക്കുമ്പോള്‍ ഒരു ഭാര്യയും ഭര്‍ത്താവും എന്റെ അടുക്കല്‍ വന്നു. പതിനഞ്ച് മിനിറ്റ് സംസാരിക്കാന്‍ വന്നവര്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പോയത്. അവര്‍ സംസാരിച്ചതു മുഴുവന്‍ ദൈവചനത്തിന്റെ ശക്തിയെക്കുറിച്ചും ദൈവം അവരുടെ മേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങളെ പ്രതിയുമായിരുന്നു. അവര്‍ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെയാണ്.

സെഹിയോന്‍ മിനിസ്ട്രിയിലെ കന്നഡ വിഭാഗത്തിലാണ് ഭര്‍ത്താവ് ശുശ്രൂഷ ചെയ്യുന്നത്. ഭാര്യ അദ്ദേഹത്തിന് വേണ്ടി മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്ന ഒരു വീട്ടമ്മയാണ്.. മദ്യപാനിയായ ഒരുഭൂതകാലമുണ്ടായിരുന്നു അദ്ദേഹത്തിന്. സല്‍പ്പേര് നഷ്ടമായി, ദാരിദ്ര്യമായി, നാട്ടില്‍ന ില്ക്കാന്‍ പറ്റാത്ത സാഹചര്യം. ഈ അവസരത്തില്‍ നാട്ടില്‍ നിന്ന് വീടും സ്ഥലവും വിറ്റ്കര്‍ണ്ണാടകയിലേക്ക് പോയി. അവിടെയെങ്കിലും ചെന്നാല്‍ രക്ഷ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഏതെങ്കിലും പിശാചിനെ മടിയില്‍ വച്ചുകൊണ്ട് എവിടം വിറ്റുപോയാലും നമുക്ക ്‌രക്ഷയില്ല. സ്ഥലം മാറിയതുകൊണ്ടല്ല തിന്മ ഉപേക്ഷിച്ചാലേ രക്ഷപ്പെടാന്‍ കഴിയൂ. പക്ഷേ കര്‍ണ്ണാടകയില്‍ ചെന്നിട്ടും അവര്‍ക്ക് രക്ഷയുണ്ടായില്ല.

നിരാശരായി തിരികെ നാട്ടിലേക്ക് വന്നു. അപ്പോഴൊന്നും തന്റെ മദ്യപാനം അദ്ദേഹത്തെ വി്ട്ടുമാറിയിരുന്നില്ല. പകഷേ ഒരുനാള്‍ അദ്ദേഹം മദ്യപാനത്തില്‍ നിന്നും വിമുക്തനായി. എങ്ങനെയെന്നല്ലേ ഭാര്യയുടെ പ്രാര്‍ത്ഥന.. ഉപേക്ഷിക്കാനും ഡിവോഴ്‌സ് നേടാനും തന്നെ ശപിക്കാനും എല്ലാം സാധ്്യതകളുണ്ടായിരുന്നിട്ടും ഭാര്യ തന്നെ വി്ട്ടുപിരിയാതെ പ്രാര്‍ത്ഥനയില്‍ മാത്രം ആശ്രയം കണ്ടെത്തിയത്, അയാളെ സ്പര്‍ശിച്ചു. മദ്യത്തിന്റെ ലഹരിവിട്ടുണര്‍ന്നെണീല്ക്കുമ്പോള്‍ അയാള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നത് തന്റെ കാല്‍ക്കല്‍ കെട്ടിപിടിച്ച് കിടന്നുകരയുന്ന ഭാര്യയെയും അവളുടെ കയ്യിലെ കൊന്തയുമായിരുന്നു. ഇത് സ്ഥിരമായി കണ്ടതോടെ അയാളുടെ മനോഭാവത്തില്‍ മാറ്റമുണ്ടായി.

ഭാര്യയുടെ സഹനവും സ്‌നേഹവും അദ്ദേഹത്തെ മാനസാന്തരപ്പെടുത്തി.തുടങ്ങുകയായിരുന്നു. സാധാരണയായി ആളുകള്‍ മാനസാന്തരപ്പെടുന്നത് ധ്യാനകേന്ദ്രങ്ങളില്‍ പോയാണല്ലോ പക്ഷേ ഇവിടെ അദ്ദേഹം സ്വയം മാനസാന്തരപ്പെട്ടതിന് ശേഷമാണ് ധ്യാനകേന്ദ്രങ്ങളിലേക്ക് പോയത്..

മദ്യപാനം നിര്‍ത്തുകയും ദൈവത്തെ അദ്ദേഹം തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയമായിരുന്നു അത്. ഭാര്യയ്ക്ക് ചെറിയൊരു ജോലിയുണ്ടായിരുന്നു. അവളുടെ അമ്മയും കൂടി അവര്‍ക്കൊപ്പമായിരുന്നു താമസം. അതിനിടയില്‍ ഭര്‍ത്താവിന് ചെറിയൊരു ജോലി കിട്ടിയെങ്കിലും വരുമാനം കിട്ടുന്നുണ്ടായിരുന്നില്ല. ഭാര്യയുടെ തീരെ ചെറിയ ശമ്പളം കൊണ്ടുമാത്രം കാര്യങ്ങള്‍ മുന്നോട്ടുപോകുമായിരുന്നില്ല. വീട്ടിലേക്ക പട്ടിണി വന്നുതുടങ്ങിയപ്പോള്‍ അടുത്തവീടുകളില്‍ നിന്ന് അവര്‍ അരി കടം വാങ്ങിത്തുടങ്ങി.രാവിലത്തെ പാചകം ഭാര്യയായിരുന്നു ചെയ്തിരുന്നത്.അത്താഴം അമ്മയുടേതുമായിരുന്നു. അയല്‍വീട്ടില്‍ നിന്ന് അരിവാങ്ങി ചോറു വയ്ക്കുമ്പോഴും ഒരുപിടി അരി ആ ഭാര്യ അരിപ്പാത്രത്തിലേക്ക് തന്നെ ഇട്ടുവയ്ക്കാറുണ്ടായിരുന്നു. വൈകുന്നേരം അമ്മ അരിപ്പാത്രം തുറന്നുനോക്കുമ്പോള്‍ അതില്‍ അരിയുണ്ടാകും. പക്ഷേ അമ്മയും അളന്നെടുത്ത അരിയില്‍ന ിന്ന് ഒരു പിടി അതിലേക്ക് തന്നെ ഇട്ടുവയ്ക്കും. രാവിലെ ഭാര്യ നോക്കുമ്പോള്‍ അരിപ്പാത്രത്തി്ല്‍ അരിയുണ്ട്. അമ്മ അയല്‍വക്കത്ത് നിന്ന് വാങ്ങിയതാണെന്ന് ഭാര്യ വിചാരിച്ചു. ഭാര്യ പതിവുപോലെ ഒരുപിടി അരി തിരികെയിട്ടിട്ട് ബാക്കിയെടുത്ത് ചോറുവച്ചു.അത്താഴത്തിന് അരിയെടുക്കാന്‍ ചെന്നപ്പോള്‍ അമ്മ കരുതി മകള്‍ രാവിലെ കടം വാങ്ങിയ അരിയാണ്. അതില്‍ നിന്ന് ഒരുപിടിതിരികെയിട്ടതിന് ശേഷം അമ്മ ബാക്കിയെടുത്ത് പാചകം ചെയ്തു. ഇങ്ങനെ ദിവസങ്ങള്‍ പലതു കഴിഞ്ഞു. ആറാം ദിവസം ഭര്‍ത്താവ് വന്നത് പത്തുകിലോ അരിയും വാങ്ങിയാണ്. അയല്‍വക്കത്ത് നിന്ന് വാങ്ങിയ അരി തിരികെ കൊടുക്കാന്‍ ഭാര്യയോട് പറഞ്ഞപ്പോള്‍ ഭാര്യയുടെ മറുപടി അമ്മയാണ് വാങ്ങിയത് അമ്മയ്‌ക്കേ അളവ് അറിയൂ എന്നായിരുന്നു. അമ്മയോട് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു മകളാണ് വാങ്ങിയത് അവള്‍ക്കേ അറിയൂ എന്ന്. മകള്‍ വാങ്ങിയിട്ടില്ലെന്ന് അവളും അമ്മ വാങ്ങിയിട്ടില്ലെന്ന് അമ്മയും. പിന്നെയെങ്ങനെ അരിപ്പാത്രം നിറഞ്ഞുവന്നു ഓരോ ദിവസവും? ഈ സാക്ഷ്യം കേട്ടപ്പോള്‍ എനിക്ക് അവിശ്വാസം തോ്ന്നിയി്ല്ല.കാരണം വചനം നിറവേറപ്പെടും. ദൈവം പറഞ്ഞത് ദൈവം ചെയ്തിരിക്കും. സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്ന് വലഞ്ഞേക്കാം. പക്ഷേ ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. ആ വചനത്തിന്റെ പൂര്‍ത്തീകരണമാണ് ഇവിടെ സംഭവിച്ചത്.

ദൈവം നമുക്ക് ചെയ്ത മഹാനുഗ്രഹങ്ങള്‍ മനസ്സിലാക്കാന്‍ കുന്നന്താനത്തെ ദൈവപരിപാലന കേന്ദ്രം മരിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലുംസന്ദര്‍ശിക്കണം. എത്രയെത്ര രോഗങ്ങളും വൈകല്യങ്ങളുമുളള കുഞ്ഞുങ്ങളാണ് അവിടെയുള്ള കന്യാസ്ത്രീകള്‍ പരിപാലിക്കുന്നതെന്നോ?. പെറ്റമ്മ ചെയ്യുന്നതിനെക്കാള്‍ സ്‌നേഹത്തോടെയാണ് ഈ കന്യാസ്ത്രീകള്‍ അവരെ ശുശ്രൂഷിക്കുന്നത്. വെറും 165 സിസ്‌റ്റേഴ്‌സ് മാേ്രത മദര്‍ മേരി ലിറ്റി സ്ഥാപിച്ച ഈ സന്യാസിനി സഭയിലുള്ളൂ. പക്ഷേ യാതൊരു കുറവുമില്ലാതെയാണ് അവരെ ഈ കന്യാസ്ത്രീകള്‍ നോക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ലെന്ന് ഇവിടെ നിന്നും നമുക്ക് മനസ്സിലാക്കാം.
ഏശയ്യ 66: 2 ല്‍കര്‍ത്താവ് അരുളിച്ചെയ്യുന്നു ഇവയെല്ലാം എന്റെകരവേലയാണ്. ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെവചനം കേട്ടിരിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവരെയാണ് ഞാന്‍ അനുഗ്രഹിക്കുന്നത്. ഈ വിറയല്‍ സംഭവിക്കേണ്ടത് ശരീരത്തിലല്ലആത്മാവിലാണ്.

കര്‍ത്താവ് വചനത്തിലൂടെ എന്നോട് സംസാരിക്കുന്നതായി ഞാന്‍ മനസ്സിലാക്കണം. എന്‍െ കണ്ണീരിലൂടെ, എന്റെ കുടുംബപ്രശ്‌നങ്ങള്‍ക്ക് ദൈവം വചനത്തിലൂടെ ഉത്തരം നല്കും.

കര്‍ത്താവിന്റെ വചനം കേള്‍ക്കുന്നവരേ വിറയ്ക്കുവിന്‍ ദൈവവചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്. ഒരുദിവസം വളരെ അസ്വസ്ഥമായ മനസ്സോടെയായിരുന്നു ഞാന്‍ കഴിഞ്ഞുകൂടിയത്. അന്നേ ദിവസം ബൈബിളെടുത്തപ്പോള്‍ എന്റെ കണ്ണില്‍ തടഞ്ഞത് യോഹ 14 1 ആയിരുന്നു. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട ദൈവ്ത്തില്‍ വിശ്വസിക്കുവിന്‍ എന്നിലും വിശ്വസിക്കുവിന്‍. ശിരസു മുതല്‍ പാദം വരെ പുതിയൊരു ഊര്‍ജ്ജപ്രവാഹം എന്നിലുണ്ടായി.

ബൈബിളില്‍ എഴുതപ്പെട്ടതെല്ലാം നിറവേറ്റപ്പെടും. ഞാന്‍ അങ്ങനെ കണ്ണുംപൂട്ടി വിശ്വസിക്കുന്നു. വചനം കേള്‍ക്കുമ്പോള്‍ വിറയ്ക്കണം, ആത്മാവില്‍ വിറയ്ക്കണം.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 103 ല്‍ നാം ഇങ്ങനെ വായിക്കുന്നു. കര്‍ത്താവിന്റെ ശരീരത്തിന് കൊടുക്കുന്ന അതേപ്രാധാന്യം സ ഭ വചനത്തിനും കൊടുക്കുന്നു.

ഒരു ദൈവാലയത്തിലേക്ക് നാം കടന്നുചെല്ലുമ്പോള്‍ എഴുന്നെള്ളിച്ചുവച്ചിരിക്കുന്ന ദിവ്യകാരുണ്യത്തെയാണോ അതോ അവിടെ വച്ചിരിക്കുന്ന ബൈബിളിനെയാണോ വണങ്ങേണ്ടത്്?പരിശുദ്ധ കുര്‍ബാനയാണോ വലുത് ബൈബിളാണോ? ബൈബിളിിലാണോ ദിവ്യകാരുണ്യത്തിലാണോ ദൈവസാന്നിധ്യം കൂടുതലുള്ളത്. രണ്ടിലും ഒരേ സാന്നിധ്യമാണ്. ഇതില്‍കൂടുതലും കുറവുമില്ല ദിവ്യകാരുണ്യത്തിന്റെ അതേ സാന്നിധ്യം തന്നെ ദൈവവചനത്തിലുമുണ്ട്. അത് നാം വിശ്വസിക്കണം. അതുകൊണ്ട് അനേകം പുസ്തകങ്ങളെ പോലെ ബൈബിളിനെയും കാണരുത്. ബൈബിള്‍ വിശ്വസിച്ചാല്‍, വചനം വിശ്വസിച്ചാല്‍ പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത അത്ഭുതങ്ങള്‍ ആ വ്യക്തിയുടെ ജീവിതത്തിലുണ്ടാകും.

ദൈവവചനം പറയുന്നത് ദൈവമാണ്. മറ്റൊരു വ്യക്തിയുമല്ല. മെഡിക്കല്‍ സയന്‍സ് കുട്ടികളുണ്ടാകില്ലെന്ന് വിധിയെഴുതിയ ഒരു അധ്യാപിക എന്നെ ഒരിക്കല്‍ കാണാന്‍ വന്നിരുന്നു. ഒരുപാട് അസ്വസ്ഥകളുള്ള കുടുംബമായിരുന്നു അവരുടേത്. പ്രാര്‍ത്ഥിക്കൊണ്ടിരിക്കവെ മനസ്സില്‍ തോന്നിയ ചില വചനങ്ങള്‍ കുറിച്ചെടുക്കാന്‍ ഞാന്‍ ടീച്ചറോട് പറഞ്ഞു. മൂന്നുമാസത്തേക്ക് ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഞാന്‍ ഒരു കണ്‍വന്‍ഷനില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ടീച്ചര്‍ ഒരു കൈക്കുഞ്ഞുമായി എന്നെ കാണാന്‍വന്നു. ടീച്ചര്‍ പറഞ്ഞത് ഇങ്ങനെയാണ്. ഞാന്‍ പറഞ്ഞതുപോലെ മൂന്നുമാസം ടീച്ചര്‍ വചനം പറഞ്ഞു പ്രാര്‍്തഥിച്ചു. എന്നാല്‍ കുഞ്ഞുണ്ടായില്ല.പക്ഷേ കുടുംബത്തില്‍ മാറ്റമുണ്ടായി. തര്‍ക്കത്തില്‍ കിടന്നിരുന്ന സ്ഥലം നല്ല വിലയ്ക്ക് വില്ക്കാന്‍ സാധിച്ചതുപോലെയുള്ള പല സംഭവങ്ങളുണ്ടായി. അതുകൊണ്ട് മൂന്നുമാസം കഴിഞ്ഞും അവര്‍ വചനം പറഞ്ഞുകൊണ്ടുള്ള പ്രാര്‍ത്ഥന തുടര്‍ന്നു. അങ്ങനെ ലഭിച്ചതാണ് അവര്‍ക്ക് ആ കുഞ്ഞിനെ.
ഒരിക്കല്‍ പരസ്യമായി ദൈവചനംപ്രഘോഷിക്കാന്‍ അനുവാദമില്ലാത്ത ഒരു രാജ്യത്ത് വചനം പ്രഘോഷിക്കാനായി ഞാന്‍ പോയി. അവിടെ ചെന്നപ്പോള്‍ സംഘാടകര്‍ പറഞ്ഞതനുസരിച്ച് രോഗിയായി കിടക്കുന്ന ഒര ുചെറുപ്പക്കാരനെ കാണാന്‍ അവന്റെ വീട്ടില്‍ പോയി. ശരിക്കും മരിക്കാന്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു ആചെറുപ്പക്കാരന്‍. ഭാര്യയും രണ്ടു പെണ്‍മക്കളും. മരണഭയമായിരുന്നു ആ ചെറുപ്പക്കാരന്. ഏകദേശം ഇതേ പ്രായത്തിലാണ് അവന്റെ അപ്പന്‍ രോഗിയായതും പിന്നീട് മരിച്ചതും. അവന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവെ എന്റെ മനസ്സില്‍ തെളിഞ്ഞതിരുവചനഭാഗം 118 സങ്കീര്‍ത്തനം 17 ാം തിരുവചനം ആയിരുന്നു. അത് എഴുതി അവന്റെ പോക്കറ്റിലും തലയണയ്ക്കടിയിലും വയ്ക്കാന്‍ ഞാന്‍ അവന്റെ ഭാര്യയോട് പറഞ്ഞുകൊടുത്തു.
് എത്ര ഡോസ് കൂടിയാലും വചനം ദോഷം ചെയ്യില്ല. ഡോക്ടേഴ്‌സ് കൊടുക്കുന്ന മരുന്ന് അധികമായാല്‍ ആളു മരിച്ചുപോകും.പക്ഷേ വചനം കൂടിപ്പോയാല്‍ അതു ഗുണമേ ചെയ്യൂ. ഞാന്‍ മരിക്കുകയില്ല ജീവിക്കും. ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.ഇതായിരുന്നു എഴുതിക്കൊടുത്തവചനം. ആകാശം മാറും ഭൂതലവും മാറും.പക്ഷേ ദൈവത്തിന്റെ വചനം മാറിപ്പോകുകയില്ല. ആ രാജ്യത്തെ മറ്റൊരു രഹസ്യ കേന്ദ്രത്തില്‍ വചനംപ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏറ്റവും മുന്‍നിരയിലിരുന്ന് പാടുകയും സ്തുതിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനെ ഞാന്‍ ശ്രദ്ധിച്ചു. അത് ആ ചെറുപ്പക്കാരനായിരുന്നു. അവന്‍ എന്നെ വന്നുകണ്ടിട്ട് ഞാന്‍ സാക്ഷ്യം പറഞ്ഞോട്ടെയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു നീ വചനം പറഞ്ഞാല്‍ മതി. ഞാന്‍ പറഞ്ഞുകൊടുത്ത വചനം അവന്‍ ഉറക്കെ പറഞ്ഞു ഞാന്‍ മരിക്കുകയില്ല ജീവിക്കും. ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.

ചില വചനങ്ങള്‍ നമ്മുടെ മൊബൈലിന്റെ സ്‌ക്രീന്‍ സേവറായും മറ്റും ഉപയോഗിക്കണം. അല്ലെങ്കില്‍ മുറിയിലെ ഭിത്തിയിലോ ഒക്കെ എഴുതിവയ്ക്കണം. സുഭാ 23:18 തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ഭാവിയുണ്ട്. നിന്റെ പ്രതീക്ഷയ്ക്ക് ഭംഗം നേരിടുകയില്ല. ഇത് ആവര്‍ത്തിക്കുക. നിങ്ങളുടെ തലേവര മാറിപ്പോകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.