വിശ്വാസപ്രമാണം ദൈവവചനാധിഷ്ഠിതമാണോ? വിശ്വാസപ്രമാണം ആവര്‍ത്തിച്ചു ചൊല്ലുന്നതിന് അടിസ്ഥാനമുണ്ടോ?

ഇതിനകം എത്രയോ തവണ വിശ്വാസപ്രമാണം ചൊല്ലിയിട്ടുള്ളവരാണ് നാം ഓരോരുത്തരും. എന്നാല്‍ വിശ്വാസപ്രമാണം ദൈവവചനാധിഷ്ഠിതമാണെന്ന കാര്യം നാം ചിന്തിച്ചിട്ടുണ്ടോ? മനസ്സിലാക്കിയിട്ടുണ്ടോ?

ബൈബിളിലെ വിവിധ ഭാഗങ്ങളെ ആസ്പദമാക്കിയാണ് വിശ്വാസപ്രമാണം നാം ചൊല്ലുന്നത്.

സര്‍വ്വശക്തനും( ഉല്‍പ്പത്തി 17;1, പുറപ്പാട് 6:3, മത്തായി 19:26, വെളിപാട് 15:3) പിതാവുമായ( ഏശയ്യ 64:8, മത്തായി 5:16, 5;48,6:1 6:8, 6:6,6:14ഏശയ്യ 64:8 നടപടി 13;32-33) ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു( യോഹ 17;3, യാക്കോബ് 2:19) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സൃഷ്ടാവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു( ഉല്‍പ്പ 1:1, 1 കൊറി 8:6, നടപടി 4:24) എന്നു തുടങ്ങുന്ന ആദ്യ പാരഗ്രാഫ് മുതല്‍

പാപമോചനത്തിനുള്ള ഏക മാമ്മോദീസായും ( എഫേ 4:5 നടപടി 2:38) ശരീരത്തിന്റെ ഉയിര്‍പ്പും( യോഹ 5;28-29. 6:40, 1 തെസ 4:14, 4:16, 1 കൊറി 15:52,1 തെസ 4:17) ഞങ്ങള്‍ ഏററുപറയുകയും ചെയ്യുന്നു എന്നുവരെയുള്ള ഭാഗം മുഴുവനും വചനാധിഷ്ഠിതമാണ്. വചനഭാഗങ്ങളാണ്.

അതുകൊണ്ട് നാം വിശ്വാസപ്രമാണം ചൊല്ലുമ്പോള്‍ വചനം തന്നെയാണ് ചൊല്ലുന്നത്. അതിന് ശക്തിയുണ്ട്. ചില ധ്യാനഗുരുക്കന്മാര്‍ ചില പ്രശ്‌നങ്ങള്‍ക്ക് ഉത്തരം ലഭിക്കാനായി വിശ്വാസപ്രമാണം ഇത്ര തവണ ചൊല്ലണം എന്ന് നിര്‍ദ്ദേശിക്കാറുണ്ടല്ലോ. അതിന്റെ അടിസ്ഥാനം ഇതാണ്. ഇനി മുതല്‍ വിശ്വാസപ്രമാണം ചൊല്ലുമ്പോള്‍ നാം വചനം തന്നെയാണ് ഏറ്റു ചൊല്ലുന്നതെന്ന കാര്യം മറക്കാതിരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.