സെന്യങ്ങളുടെ കര്‍ത്താവ് നമ്മുടെകൂടെയുണ്ട്. പിന്നെയെന്തിന് നാം ഭയപ്പെടണം? ഈ സങ്കീര്‍ത്തനം എല്ലാ പ്രഭാതത്തിലും നമുക്കു തുണയായി മാറും

ദൈവമാണ് നമ്മുടെ അഭയവും ശക്തിയും. കഷ്ടതകളില്‍ അവിടന്ന് സുനിശ്ചിതമായ തുണയാണ്( സങ്കീ 46:1) ഇത്തരമൊരു അവബോധത്തിലേക്ക് വളരുന്നവര്‍ക്ക് മാത്രമേ ദൈവം നമ്മോടുകൂടെയുണ്ട് എന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്താന്‍ കഴിയൂ. ദൈവത്തില്‍ വിശ്വാസമുണ്ട്,ദൈവം കൂടെയുണ്ട് എന്നതൊരു വിശ്വാസമായി ഉള്ളില്‍ കൊണ്ടുനടക്കാതെ അതുറക്കെപ്രഘോഷിക്കാന്‍ നമുക്ക് കഴിയണം. വാക്കുകളാല്‍ ഉച്ചരിക്കാന്‍ തയ്യാറാകണം.

നാം പറയുന്ന ഓരോ വാക്കുകള്‍ക്കും അതിന്റേതായ ശക്തിയുണ്ടെന്നാണല്ലോ പറയുന്നത്. അതുകൊണ്ട് ദൈവത്തിലുള്ള വിശ്വാസവും അവിടന്നിലുള്ള ആശ്രയത്വവും നാം ഉറക്കെ ഉദ്‌ഘോഷിക്കണം. അതിന് ഈ സങ്കീര്‍ത്തനം നമുക്ക് എല്ലാപ്രഭാതത്തിലും ഉറക്കെ പറയാം.

സൈന്യങ്ങളുടെ കര്‍ത്താവ് നമ്മോടുകൂടെയുണ്ട്. യാക്കോബിന്റെ ദൈവമാണ് നമ്മുടെ അഭയം. ( സങ്കീ 46:7)

ഓരോ ദിവസവും ആരംഭിക്കുന്നത് ഈ സങ്കീര്‍ത്തനം ചൊല്ലിക്കൊണ്ടായിരിക്കട്ടെ. അന്നേ ദിവസം മുഴുവന്‍ നമുക്ക് ദൈവികശക്തി തിരിച്ചറിയാന്‍ കഴിയും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.