ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെ മാര്‍പാപ്പ ദുബായിയില്‍

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ തീയതികളില്‍ ദുബായി സന്ദര്‍ശിക്കും. യുനൈറ്റഡ് നേഷന്‍സിന്റെ ക്ലൈമറ്റ് കോണ്‍ഫ്രന്‍സ് COP28 ല്‍ പങ്കെടുക്കാനാണ് പാപ്പയെത്തുന്നത്. മാര്‍പാപ്പയുടെ സന്ദര്‍ശനപരിപാടികള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ആകെയൊരു പ്രസംഗം മാത്രമാണ് പാപ്പ ഇത്തവണ നടത്തുന്നത്. പൊതുജനങ്ങള്‍ക്കായി വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കുകയില്ല.

എന്നാല്‍ രാജ്യതലവന്മാരുമായുള്ളകൂടിക്കാഴ്ചയുണ്ടായിരിക്കും. 2013 മുതല്ക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക പര്യടനങ്ങളില്‍ ഇത് 45 ാമത്തേതാണ്. യുഎയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണ് ഇത്. 2019 ല്‍ പാപ്പ യുഎഇ സന്ദര്‍ശിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.