അടുത്ത ലോകയുവജനസംഗമം ദക്ഷിണ കൊറിയായില്‍

ലിസ്ബണ്‍: 2027 ല്‍ നടക്കുന്ന ലോകയുവജനസംഗമത്തിന് വേദിയാകുന്നത് ദക്ഷിണ കൊറിയ. 2023 ലെ ലോകയുവജനസംഗമത്തിന്റെ അവസാനദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിയൂളായിരിക്കും അടുത്ത സംഗമത്തിന്റെ വേദി.

1995 ലാണ് ഇതിന് മുമ്പ് ഏഷ്യയില്‍ ലോകയുവജനസംഗമം നടന്നത്. ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയിലായിരുന്നു അന്ന് ലോകയുവജനസംഗമം നടന്നത്. സൗത്ത് കൊറിയയില്‍ നിന്നുള്ള ആയിരക്കണക്കിന് യുവജനങ്ങള്‍ ഈവര്‍ഷത്തെ ലോകയുവജനസംഗമത്തില്‍ പങ്കെടുത്തിരുന്നു.

സൗത്ത് കൊറിയായില്‍ ഏകദേശം 60 ലക്ഷം കത്തോലിക്കരുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.