സന്തോഷം അനുഭവിക്കാന്‍ ഈ സങ്കീര്‍ത്തന ഭാഗം വായിച്ചാല്‍ മതി


എപ്പോഴും സന്തോഷത്തോടെയിരിക്കുക, ഇടവിടാതെ പ്രാര്ത്ഥിക്കുക, എല്ലാ കാര്യങ്ങളിലും ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുക…ഇതാണ് ദൈവത്തിന് നമ്മെക്കുറിച്ചുള്ള ഹിതം.

പക്ഷേ എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ നമുക്ക് കഴിയാറുണ്ടോ? ഇല്ല എന്നുതന്നെയാവും ഏറ്റവും സത്യസന്ധമായ മറുപടി. ദൈവത്തെക്കുറിച്ചുള്ള വിചാരവും ദൈവത്തോടുള്ള സ്‌നേഹവുമാണ് പലപ്പോഴും നമ്മെ സന്തുഷ്ടരാക്കിമാറ്റുന്നത്, ലോകത്തിലുള്ള വസ്തുക്കളിലോ ബന്ധങ്ങളിലോ നാം നമ്മുടെ സന്തോഷത്തിന്റെ കാരണം കണ്ടെത്തിയാല്‍ അവയുടെ അകന്നുപോകലിലും നഷ്ടപ്പെടലിലും നമ്മുടെ സന്തോഷങ്ങളും അസ്തമിച്ചുപോകും.

അതുകൊണ്ട് നാം ദൈവത്തില്‍ ശരണം വയ്ക്കുക. ദൈവത്തില്‍ ആശ്രയിക്കുക. ദൈവത്തില്‍ സന്തോഷം കണ്ടെത്തുക. ഇക്കാര്യത്തില്‍ വിശുദ്ധഗ്രന്ഥം നമ്മെ ഏറെ സഹായിക്കും. പ്രത്യേകിച്ച് 95 ാം സങ്കീര്‍ത്തനം.

ദൈവത്തെ മഹത്വപ്പെടുത്താനും സ്തുതിക്കാനും നമ്മുടെ ജീവിതങ്ങളില്‍ സന്തോഷം നിറയാനും 95 ാം സങ്കീര്‍ത്തനത്തിന്റെ അനുദിനമുള്ള വായനയും ധ്യാനവും ഏറെ സഹായിക്കും. അതുകൊണ്ട് നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ സന്തോഷം നിറയാന്‍ ഇന്നുമുതല്‍ 95ാം സങ്കീര്‍ത്തനം വായിക്കുന്നത് ഒരു ശീലമാക്കിയെടുക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.