പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ ദൈവത്തോട് പിണങ്ങുന്നവരും വാശിപിടിക്കുന്നവരുമാണ്വ ഭൂരിപക്ഷവും. കാരണം അത്ഭുതസിദ്ധിയുള്ള നൊവേനകളും ലുത്തീനിയാകളും മറ്റ് വിവിധങ്ങളായ പ്രാര്‍ത്ഥനകളും ചൊല്ലിയിട്ടും നാം ഉദ്ദേശിക്കുന്ന കാര്യം ഉദ്ദേശിക്കുന്ന സമയത്ത് ഉദ്ദേശിക്കുന്നതുപോലെ നടക്കുന്നില്ല. ഇതു നമ്മെ അസ്വസ്ഥരാക്കുന്നു.പ്രാര്‍ത്ഥിച്ചിട്ടൊന്നും കാര്യമില്ലെന്ന് നിഗമനത്തിലെത്തുന്നു. ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലെന്ന് പറയുന്നു. എന്തിനേറെ, ദൈവമില്ലെന്ന് പോലും പറയുന്നു. ദൈവം ഉണ്ടായിരുന്നുവെങ്കില്‍ പ്രാര്‍ത്ഥന കേള്‍ക്കുമായിരുന്നില്ലേ എന്നാണ് അവരുടെ ചോദ്യം.
ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, നമ്മുടെ നിയന്ത്രണത്തില്‍നില്ക്കുന്ന, നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ഉപകരണമല്ല ദൈവം. ദൈവം സ്‌നേഹമുള്ളവനും കരുണാമയനുമാണ്. നമുക്കെന്താണ് വേണ്ടതെന്ന് അവിടുത്തേക്കറിയാം, അതാവട്ടെ നമ്മെക്കാള്‍ നല്ല രീതിയിലാണ് താനും. എന്തൊക്കെയാണ് നമുക്കു വേണ്ടതെന്നും നമുക്ക് ചീത്തയായിട്ടുള്ളത് എന്താണെന്നും ദൈവത്തിന് മാത്രമേ അറിയൂ. നമ്മുടെ വഴികളെക്കാള്‍ അവിടുത്തെ വഴികളാണ് നല്ലത്. അതാണ് മികച്ചതും. ചിലപ്പോള്‍ ദൈവം പ്രാര്‍ത്ഥനയ്ക്ക് ഉത്തരംതരാത്തത് അതായിരിക്കില്ല ദൈവത്തിന് നമ്മെക്കുറിച്ചുളള പ്ദ്ധതി എന്നതുകൊണ്ടായിരിക്കും. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയൂ. അവിടുത്തേക്കായികാത്തിരിക്കുക. അവിടുന്നില്‍ ശരണപ്പെടുക. പ്രാര്‍ത്ഥനകള്‍ മുടക്കാതിരിക്കുക. ദൈവഹിതവും നമ്മുടെ ഹിതവും ഒന്നായി മാറുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം തരും. തീര്‍ച്ച.