മരണാസന്നരായവര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം

ഇന്നേദിവസം ഈ ലോകത്തിന്റെ പലയിടങ്ങളിലായി അനേകര്‍ മരണമടയുന്നുണ്ട്. അവരില്‍ ചിലരെങ്കിലും നാം അറിയുന്നവരാണ്. വേറെ ചിലരെ നാം ഒരിക്കലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. എങ്കിലും നാം മരണാസന്നരായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ഏതു നിമിഷവും എപ്പോള്‍ വേണമെങ്കിലും മരിക്കേണ്ടവരാണല്ലോ നാം തന്നെ. ഇങ്ങനെയൊരു ചിന്തയോടെ മരണാസന്നരായ വ്യക്തികള്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം:

ആത്മാക്കളുടെ രക്ഷകനായ ഈശോയേ, ഒരു ആത്മാവു പോലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നവനേ ഇന്നേ ദിവസം മരണാസന്നരായി കഴിയുന്ന എല്ലാവരെയും അവിടുത്തെ സന്നിധിയിലേക്ക് സമര്‍പ്പിക്കുന്നു. അവരുടെ മരണസമയത്തെയും ആത്മാക്കളെയും സമര്‍പ്പിക്കുന്നു. ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്ന അത്യന്തം വേദനാകരമായ നിമിഷങ്ങളെ സമര്‍പ്പിക്കുന്നു. മരണസമയത്തുണ്ടാകാവുന്ന എല്ലാ വിധ പ്രലോഭനങ്ങളെയും സമര്‍പ്പിക്കുന്നു. ഈശോയുടെയും മാതാവിന്റെയും യൗസേപ്പിതാവിന്റെയും സാന്നിധ്യം അനുഭവി്ക്കാന്‍ അവര്‍ക്ക് കഴിയണമേ. അവരുടെ ആത്മാക്കളെ നിത്യനരകാഗ്നിയില്‍ വീഴ്ത്താതെ കാത്തുരക്ഷിക്കണമേ. സ്വര്‍ഗ്ഗത്തിലേക്ക് ആ ആത്മാക്കളെ നയിക്കണമേ ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.