മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് എങ്ങനെയായിരിക്കണം?

ദൈവത്തിനായി അര്‍പ്പിക്കുന്ന പ്രാര്‍ത്ഥന എന്തിന് വേണ്ടിയാണെങ്കിലും ആയിക്കൊള്ളട്ടെ അത് നമ്മെ ദൈവസാന്നിധ്യാവബോധത്തില്‍ നിന്ന് അകറ്റാന്‍ പാടില്ല. അതൊരിക്കലും അകറ്റുകയുമില്ല. ദൈവത്തിനര്‍പ്പിക്കന്ന തിരുമുല്‍ക്കാഴ്ചയാണെങ്കില്‍ തീര്‍ച്ചയായും അത് അവിടുത്തെസന്നിധിയില്‍ തന്നെയാവണം.

അന്യര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന രീതിയെക്കുറിച്ചു പറയുകയാണെങ്കില്‍ അത്തരം പ്രാര്‍ത്ഥനകളുടെ പ്രഭാവം കുടികൊള്ളുന്നത് അയല്‍ക്കാരനോടുളള യഥാര്‍ത്ഥമായ ക്രിസ്തീയാനുകമ്പയിലായിരിക്കണം. ആ അനുകമ്പയുടെ ആഴമനുസരിച്ചാണ് അതിനവന്റെ ആത്മാവിന്റെ മേലുള്ള സ്വാധീനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.