സമാധാന രാജ്ഞിയായ മറിയത്തോടു പ്രാര്‍ത്ഥിക്കുക:

വത്തിക്കാന്‍ സിറ്റി: വിശ്വശാന്തിക്കായി സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയത്തിരുനാള്‍ ആചരിച്ച ദിവസമായ ജൂണ്‍ 8 ന് സമാധാനത്തിനായി ഒരു നിമിഷം, ഒരുമിച്ചുപ്രാര്‍ത്ഥിക്കാം എന്നീ ഹാ്ഷ്ടാഗുകളോടുകൂടി എക്‌സ് എന്ന പുതിയ സാമൂഹ്യമാധ്യമ ട്വിറ്ററിലാണ് ഇപ്രകാരം എഴുതിയത്. യേശുവിന്റെ മുമ്പാകെ നമുക്കായി മാധ്യസ്ഥം വഹിക്കാന്‍ മറിയത്തിന്റെ വിമലഹൃദയത്തോട് അപേക്ഷിക്കാം. പാപ്പ കുറിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.