വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള ഏറ്റവും ശക്തമായ ഈ പ്രാര്‍ത്ഥന ചൊല്ലൂ ഫലം ഉറപ്പ്

. നിഷ്‌ക്കളങ്കമായ വിശ്വാസവും ദൈവസ്‌നേഹവും കൊണ്ട് കോടിക്കണക്കിന് വ്യക്തികളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധയാണ് കൊച്ചുത്രേസ്യ. ചെറിയ കാര്യങ്ങളുടെ മധ്യസ്ഥയായ കൊച്ചുത്രേസ്യയോടുള്ള ഭക്തിയും വിശ്വാസവും നമുക്കുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ നമ്മുടെ നിയോഗങ്ങള്‍ കൊച്ചുത്രേസ്യക്ക് സമര്‍പ്പിക്കുന്നതും.

കൊച്ചുത്രേസ്യയോടുള്ള ഏറ്റവും ലഘുവും എന്നാല്‍ ഫലദായകവുമായ ഒരു പ്രാര്‍ത്ഥനയുണ്ട്. നമ്മുടെ ജീവിതത്തിലെ നിസ്സഹായതകളിലും നിസ്സാരതകളിലും ഈ പ്രാര്‍ത്ഥന ഏറെ ശക്തിദായകമാണ് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

ചെറുപുഷ്‌മേ ഈ നിമിഷം നീ നിന്റെ ശക്തി കാണിക്കണേയെന്നതാണ് ഈ പ്രാര്‍ത്ഥന.

നമ്മുടെ നിയോഗങ്ങള്‍ കൊച്ചുത്രേസ്യക്ക് സമര്‍പ്പിച്ച് ഈ പ്രാര്‍ത്ഥന ചൊല്ലുക. വിശുദ്ധ നമുക്ക് വേണ്ടി മാധ്യസ്ഥം യാചിക്കുക തന്നെ ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.