സിയന്നയിലെ വിശുദ്ധ കാതറിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

സിയന്നയിലെ വിശുദ്ധ കാതറിന്‍.. ഈ പേരു കേള്‍ക്കാത്തവര്‍ ഒരുപക്ഷേ നമുക്കിടയില്‍ ചുരുക്കമായിരിക്കും. എന്നാല്‍ വിശുദ്ധയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ കേട്ടാലോ..

മാതാവിന്റെ മംഗളവാര്‍ത്താതിരുനാള്‍ ദിനത്തിലാണ് വിശുദ്ധ ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1347 ല്‍ ഇറ്റലിയില്‍. ഈശോയുടെ ദര്‍ശനം അവള്‍ക്ക് ആദ്യമായി ലഭിച്ചത് നന്നേ കുട്ടിയായിരിക്കുമ്പോഴായിരുന്നു.. പിന്നീട് ജീവിതകാലം മുഴുവന്‍ കാതറിന് തദൃശ്യമായ ദര്‍ശനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു.

ഈശോയുടെ തിരുമുറിവുകള്‍ സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം വിശുദ്ധരില്‍ ഒരാളായിരുന്നു കാതറിന്‍. കാതറിന്‍ ഒരിക്കലും ഒരു കന്യാസ്ത്രീയായിരുന്നില്ല. അതുകൊണ്ടുതന്നെ ഡോക്ടര്‍ ഓഫ് ദ ചര്‍ച്ചിലെ ഏക അല്മായ വ്യക്തിയും കാതറിനാണ്.

ചുരുങ്ങിയകാലം മാത്രമേ കാതറിന്‍ ജീവിച്ചിരുന്നുള്ളൂ. 33 ാം വയസില്‍ 1380 ഏപ്രില്‍ 29 ന് കാതറിന്‍ സ്വര്‍ഗ്ഗപ്രാപ്തയായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.