പുതുവര്‍ഷം പ്രത്യാശാമാതാവിന് സമര്‍പ്പിക്കൂ, ദൈവത്തില്‍നിന്ന് അനുഗ്രഹം പ്രാപിക്കൂ

പുതുവര്‍ഷത്തിലേക്ക് നടന്നടുക്കാന്‍ നമുക്കിനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. ഒരുപാട് സങ്കടങ്ങളും നിരാശകളും ഈ വര്‍ഷംനമ്മുടെ ജീവിതത്തില്‍ കടന്നുവന്നിട്ടുണ്ടാവാം. പ്രതീക്ഷിച്ചതുപോലെയൊന്നും സംഭവിക്കാത്തിന്റെ ഖേദം നിരാശയായി ജീവിതത്തില്‍ പടര്‍ന്നുകിടക്കുന്നുമുണ്ടാവാം.

ഇത്തരമൊരു സാഹചര്യത്തില്‍ നമുക്ക് ചെയ്യാവുന്ന ഏററവും സാധ്യമായ കാര്യം പ്രത്യാശാമാതാവിന് അടുത്തവര്‍ഷത്തെയും നമ്മുടെ ജീവിതത്തെയും ഭരമേല്പിച്ചുകൊടുക്കുക എന്നതാണ്. പ്രത്യാശാമാതാവിനോടുള്ളസഭയുടെ വണക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏഴാം നൂറ്റാണ്ടിലാണ് ഇതിന്റെ തുടക്കം.

പ്രത്യാശാ മാതാവിന്റെ കൈകളിലേക്ക് നമ്മുടെ ജീവിതത്തെ,ഭാവിയെ മുഴുവന്‍ സമര്‍പ്പിക്കാം.പ്രത്യാശാമാതാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തിരുസഭയെ മുഴുവന്‍ പ്രത്യാശാമാതാവിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

പ്രത്യാശാമാതാവേ എന്റെ ജീവിതത്തെയും ഭാവിയെയും അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. എന്റെ ആഗ്രഹങ്ങള്‍ പൂവണിയുവാനും ആശങ്കകളെ ദൂരെയകറ്റാനും അമ്മ എനിക്കായി മാധ്യസ്ഥം യാചിക്കണമേ.ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.