ഒരു വൈദികന് ഒരു ഇടവകയില്‍ കഴിയാന്‍ കാലപരിധിയുണ്ടോ?

ഓരോവര്‍ഷവും നമ്മുടെ ഇടവകയിലോ അടുത്ത ഇടവകയിലോ ഒക്കെ വികാരിയച്ചന്മാരുടെയോ കൊച്ചച്ചന്മാരുടെയോ ട്രാന്‍സ്ഫറോ പുതിയ നിയമനമോ ഒക്കെയുണ്ടാവും. നമ്മുടെ രീതി അനുസരിച്ച് സാധാരണ ഒരു വികാരിയച്ചന് അഞ്ചുവര്‍ഷവും കൊച്ചച്ചന് മൂന്നുവര്‍ഷവുമാണ് ഇടവകയിലെ സേവന കാലപരിധി.

എന്നാല്‍ ഇതിന് അപവാദമായി കാലാവധി നീട്ടുകയോ കുറയ്ക്കുകയോ ചെയ്യാറുമുണ്ട്. അടിയന്തിരഘട്ടങ്ങളില്‍ ഇടവകക്കാരുടെ ആവശ്യം പരിഗണിച്ചും സാഹചര്യം മനസ്സിലാക്കിയുമാണ് ഇപ്രകാരമൊരു ഒഴിവ് കൊടുക്കുന്നത്. രൂപതാധ്യക്ഷനാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത്.

വൈദികന്റെ ഇടവകയിലെ സേവനകാലത്തിന് സ്ഥിരത ഉണ്ടായിരിക്കണമെന്ന് കാനന്‍ ലോയും അനുശാസിക്കുന്നു. കാലാവധിക്ക് മുമ്പു തന്നെ വൈദികനെ മാറ്റാനും ബിഷപ്പിന് അധികാരമുണ്ട്. ഇതും കാനന്‍ലോ പറയുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.