മറിയത്തോടുള്ള ഈ കടമകള്‍ നിറവേറ്റൂ, ഈശോ എല്ലാം സാധിച്ചുതരും

പരിശുദ്ധ കന്യാമറിയത്തോട് നമുക്ക് കടമകളുണ്ടോ. ഉണ്ട് എന്നാണ്‌ മരിയാനുകരണം എന്ന പ്രശസ്ത കൃതി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. എന്തൊക്കെയാണ് ഈ കടമകള്‍ എന്നല്ലേ?

മറിയത്തോടൊന്നിച്ച് വസിക്കുക
മറിയത്തോടൊന്നിച്ച് ധ്യാനിക്കുക
മറിയത്തോടൊന്നിച്ച് സന്തോഷിക്കുക
മറിയത്തോടൊന്നിച്ച് കരയുക
മറിയത്തൊടൊന്നിച്ച് വേല ചെയ്യുക
മറിയത്തോടൊന്നിച്ച് ദൈവസ്വരം ശ്രവിക്കുക
മറിയത്തൊടൊന്നിച്ച് അദ്ധ്വാനിക്കുക
മറിയത്തോടൊന്നിച്ച് വിശ്രമിക്കുക
മറിയത്തോടൊന്നിച്ച് ഈശോയെ കരങ്ങളില്‍ വഹിക്കുക
മറിയത്തോടൊന്നിച്ച് നസ്രത്തില്‍ വസിക്കുക
മറിയത്തൊടോന്നിച്ച് ജറുസലേമിന് പോകുക
മറിയത്തോടൊന്നിച്ച് ഈശോയെ അന്വേഷിക്കുക
മറിയത്തോടൊന്നിച്ച് കുരിശിന്റെ ചുവട്ടില്‍ നില്ക്കുക
മറിയത്തോടൊന്നിച്ച് ഈശോയെ നോക്കി കരയുക
മറിയത്തോടൊന്നിച്ച് ഈശോയെ പ്രതി കരയുക
മറിയത്തോടൊന്നിച്ച് ഈശോയെ കല്ലറയില്‍ അടക്കുക
ഈശോയോടും മറിയത്തോടുമൊന്നിച്ച് സ്വര്‍ഗ്ഗത്തിലേക്കുയരുക
ജീവിതത്തിലും മരണത്തിലും മറിയത്തോടൊന്നിച്ച് ജീവിക്കുക

ഈ വിധം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമുക്ക സാധിച്ചാല്‍ നാം പുണ്യങ്ങളില്‍ അതിവേഗം വളരുകയും മറിയം നമ്മെ സര്‍വ്വശക്തിയോടും കൂടി സംരക്ഷിക്കുകയും ഈശോ നമ്മുടെ അപേക്ഷകള്‍ എല്ലാം കൈക്കൊള്ളുകയും ചെയ്യും എന്നും തോമസ് അക്വെബിസ് പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.