ഫ്രാന്‍സില്‍ വൈദികര്‍ക്ക് ഐഡി കാര്‍ഡ്

പാരീസ്: ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് വൈദികര്‍ക്ക് ഐഡി കാര്‍ഡ് ഏര്‍പ്പെടുത്തി. വൈദികരുടെ എക്ലേസിയാസ്റ്റിക്കല്‍ അഥോറിറ്റിയുടെ ഭാഗമായിട്ടാണ് ഐഡി കാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സഭയ്ക്കുള്ളില്‍ വൈദികരുടെ ലൈംഗികപീഡനങ്ങള്‍ക്കെതിരെയുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ് ഇത്.

കുമ്പസാരം, വിശുദ്ധ കുര്‍ബാനയര്‍പ്പണം തുടങ്ങിയ സമയങ്ങളിലെല്ലാം കാര്‍ഡ് വൈദികന്റെ പക്കലുണ്ടായിരിക്കണം. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തുകഴിയുമ്പോള്‍ വൈദികനെ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭിച്ചിരിക്കും. കളര്‍ കോഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പച്ച കളറാണ് തെളിയുന്നതെങ്കില്‍ വൈദികന് കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍ യോഗ്യതയുണ്ടെന്നും ചുവപ്പാണെങ്കില്‍ ഇതില്‍ന ിന്ന് വിലക്കുണ്ടെന്നുമാണ് അ്ര്‍ത്ഥം.

വൈദികന്റെ ഫോട്ടോ, പേരിന്റെ ആദ്യത്തെയും അവസാനത്തെയും ഭാഗം, രൂപത, കമ്മ്യൂണിറ്റി, തുടങ്ങിയവയാണ് കാര്‍ഡിലുള്ളത്. വിശ്വാസികള്‍ക്ക് വൈദികനോട് കാര്‍ഡ് ആവശ്യപ്പെടാന്‍ അനുവാദമില്ല. മറ്റ് രൂപതകളില്‍ നിന്നുള്ള വൈദികരോ റെക്ടേഴ്‌സോ രൂപതാധ്യക്ഷനെയാണ് കാര്‍ഡ് കാണിക്കേണ്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.