സ്ത്രീകള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍: കുരിശുയാത്ര മുതല്‍ ഉത്ഥാനം വരെ

ക്രിസ്തുവിന്റെ പീഡാസഹനം മുതല്‍ ഉത്ഥാനം വരെയുള്ള സംഭവങ്ങളെ ധ്യാനിച്ചാല്‍ നാം മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്. ഈ സംഭവപരമ്പരകളിലെല്ലാംസ്ത്രീകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ദൈവത്തിന്റെ പ്രത്യേക ആനുകൂല്യംകൈപ്പറ്റിയ ചില സ്ത്രീകള്‍ ക്രിസ്തുവിന്റെ ജീവിതവുമായിഈ കുരിശുയാത്രയിലും പിന്നീട് ഉത്ഥാനവേളയിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

വേറോനിക്ക തന്നെ ആദ്യ ഉദാഹരണം. ക്രിസ്തുവിന്റെ പീഡാസഹനയാത്രയില്‍ അവിടുത്തെ തിരുമുഖം തുടയ്ക്കാന്‍ അവസരം കിട്ടിയത് വേറോനിക്കയ്ക്കാണ്. ഈശോയാകട്ടെ തന്റെ മുഖം ആ തൂവാലയില്‍ പതിയാന്‍ ഇടയാക്കുകയും ചെയ്തു.

പരിശുദ്ധ അമ്മയുടെ കാര്യം പിന്നെ പ്രത്യേകിച്ച പറയേണ്ടതില്ലല്ലോ. ഈശോയുടെ കുരിശുയാത്ര മുതല്‍ കുരിശുമരണം വരെ അമ്മയുണ്ടായിരുന്നു. അമ്മയുടെ മടിയിലാണല്ലോ ഈശോയുടെ പൂജ്യശരീരം ഇറക്കിക്കിടത്തിയിരുന്നതും.

ഈശോ ഉത്ഥാനം ചെയ്തത് ആദ്യം മനസ്സിലാക്കിയത് മഗ്ദലനയിലെ മറിയമായിരുന്നുവല്ലോ. ഇങ്ങനെ ദൈവത്തിന്റെ പ്രത്യേക ആനൂകൂല്യത്താല്‍ ഈ സ്ത്രീകള്‍ക്കെല്ലാം ഈശോയുടെ ജീവിതവുമായി അഭേദ്യമായ വിധത്തില്‍ ബനധപ്പെടാന്‍ സാധിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.