ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവാനും പ്രവര്‍ത്തന മേഖലകള്‍ വിപുലപ്പെടുത്താനും ആഗ്രഹമുണ്ടോ, ഈ വചനങ്ങൾ പറഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ മതി

ബിസിനസ് ആവട്ടെ ജോലി ആകട്ടെ നാം ഇടപെടുകയും നമ്മുടെ ജീവിതമാര്‍ഗ്ഗമായിരിക്കുന്ന ഏതു മേഖലയും ആയിരുന്നുകൊള്ളട്ടെ അതിലെല്ലാം വിജയം ആഗ്രഹിക്കുക എന്നത് സ്വഭാവികമാണ്. ജോലിയില്‍ ഉയര്‍ച്ച ആഗ്രഹിക്കാത്തവരില്ല, ബിസിനസില്‍ വിജയം ആഗ്രഹിക്കാത്തവരില്ല..

എന്നാല്‍ പലപ്പോഴും നാം ആഗ്രഹിച്ചതുപോലെ സംഭവിക്കണമെന്നില്ല. ഇവിടെയാണ് വചനം പറഞ്ഞുള്ള പ്രാര്‍ത്ഥനയുടെ ശക്തി അടങ്ങിയിരിക്കുന്നത്. നമ്മുടെ പ്രവര്‍ത്തനമേഖലകളിലേക്ക് ദൈവവചനത്തിന്റെ ശക്തി ഇറങ്ങിവരുമ്പോള്‍ അത്ഭുതകരമായ രീതിയില്‍ നാം ഐശ്വര്യം പ്രാപിക്കും.

നമ്മുടെ ദൈവം നാം ഒരിക്കലും കഷ്ടപ്പെടണമെന്നോ ദുരിതം അനുഭവിക്കണമെന്നോ ആഗ്രഹിക്കുന്ന പിതാവല്ല. അതുകൊണ്ടുതന്നെ താഴെ പറയുന്ന വചനം ഉറക്കെ പറഞ്ഞ് അതിന് ശേഷം ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുക.

ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ചു, എന്റെ അതിരുകള്‍ വിസ്തൃതമാക്കണമേ ( 1 ദിനവൃത്താന്തം 4:10)

നീ ഇരുവശത്തേക്കും അതിരുഭേദിച്ച് വ്യാപിക്കും ( ഏശയ്യ 54:3)

നിങ്ങളുടെ അതിര്‍ത്തികള്‍ ഞാന്‍ വിപുലമാക്കും ( പുറപ്പാട് 34:24)

അവരെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.( എസക്കിയേല്‍ 37:26)

ദൈവമേ അങ്ങയുടെ വചനത്തിന്റെ ശക്തിയാല്‍ ഈ വചനത്തിന്റെ വിശ്വാസത്തിലുള്ള വിശ്വാസത്താല്‍ അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, എന്റെ ജീവിതമേഖലകളെ വിപുലപ്പെടുത്തണമേ.എനിക്ക് ഐശ്വര്യം നല്കണമേ..എനിക്ക് അഭിവൃദ്ധി നല്കണമേ. എന്നെ അനുഗ്രഹമാക്കണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.