ആത്മീയനന്മകള്‍ സ്വന്തമാക്കണോ, ഇതാ ചില പോംവഴികള്‍

ഭൗതികമായി നാം ഒരുപക്ഷേ സമ്പന്നരായിരിക്കാം. എന്നാല്‍ ഭൗതികസമ്പത്തിനൊപ്പം ആത്മീയ സമ്പത്തും നമുക്കുണ്ടോ. ആത്മീയസമ്പത്ത് സ്വന്തമാക്കാന്‍ ഇതാ ചില എളുപ്പവഴികള്‍.

കുമ്പസാരിക്കുക

വീടും പരിസരവും നാം നിത്യവും അടിച്ചും കഴുകിയും വൃത്തിയാക്കുന്നതുപോലെ ആത്മാവിന്റെ കറകളും നാം കഴുകി വൃത്തിയാക്കണം. അതിനുളള മാര്‍ഗ്ഗമാണ് കുമ്പസാരം.

ഭക്ഷണം കഴിക്കുക

ഭക്ഷണം കഴിക്കാതെ നമുക്ക് ജീവിക്കാനാവില്ല. മൂന്നുനേരമെങ്കിലും ശരാശരി കഴിക്കുന്നവരാണ് നമ്മള്‍. ശരീരത്തിന് ഭക്ഷണം എത്രത്തോളം ആവശ്യമാണോ അത്രത്തോളം ആത്മാവിനും ഭക്ഷണം ആവശ്യമാണ്. അതിനാണ് ദിവ്യകാരുണ്യം. വിശുദ്ധ കുമ്പസാരത്തിന് ശേഷം വിശുദ്ധ കുര്‍ബാന സ്വീകരണം എന്ന് ചുരുക്കം.

സഹോദരങ്ങളുമായുള്ള രമ്യതപ്പെടല്‍

വീട്ടിലെ എല്ലാ മക്കളും സ്‌നേഹത്തിലും സാഹോദര്യത്തിലും കഴിച്ചുകൂട്ടണമെന്നാണ് അമ്മമാര്‍ ആഗ്രഹിക്കുന്നത്. അതുപോലെ നാം മറ്റു മനുഷ്യരുമായും സഹകരിച്ചും സഹായിച്ചും ജീവിക്കേണ്ടവരാണ്. കാരുണ്യപ്രവൃത്തികള്‍ ചെയ്യേണ്ടവരാണ്. ഉപവി പ്രവൃത്തികള്‍ നമ്മെ ദൈവത്തിന് കൂടതല്‍ ഇഷ്ടമുള്ളവരാക്കും.

പ്രാര്‍ത്ഥന

വീട്ടില്‍ നിന്ന് നാം ഒരിടത്തേക്ക് യാത്ര പുറപ്പെട്ടുകഴിഞ്ഞാല്‍ എത്തിച്ചേര്‍ന്ന വിവരം നാം ഫോണ്‍ ചെയ്ത് അറിയിക്കാറുണ്ടല്ലോ. അത് പ്രാര്‍ത്ഥനയുടെ മറ്റൊരു രൂപമാണ്. നാം പ്രാര്ത്ഥിക്കേണ്ടിയിരിക്കുന്നു, പ്രാര്‍ത്ഥനയുടെ ഐക്യത്തിലാകേണ്ടിയിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.