പ്രോലൈഫ് പോരാട്ടം വിജയം കണ്ടു, ആറു സ്‌റ്റേറ്റുകളില്‍ ഇപ്പോള്‍ ഒരേയൊരു അബോര്‍ഷന്‍ ക്ലിനിക്ക് മാത്രം

വാഷിംങ്ടണ്‍: പ്രോലൈഫ് പ്രവര്‍ത്തകരുടെ നിരന്തര പോരാട്ടങ്ങള്‍ക്കൊടുവില്‍ അഭിമാനകരമായ പരിസമാപ്തി. ആറു സ്റ്റേറ്റുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എണ്ണമറ്റ അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ ഇപ്പോള്‍ നിലവിലുള്ളത് ഒന്നുമാത്രം. കെന്റുക്കി, മിസിസിപ്പി, മിസൗറി, നോര്‍ത്ത് ദക്കോത്ത, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഒരു അബോര്‍ഷന്‍ ക്ലിനിക്ക് മാത്രമുള്ളത്.

കൂടാതെ പല സ്റ്റേറ്റുകളിലും അബോര്‍ഷന്‍ നിരോധിച്ചിട്ടുമുണ്ട്. മിസിസിപ്പി ഫെഡറല്‍ ഡിസ്ട്രിക് കോര്‍ട്ട് മെയ് 24 ന് ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയത്തുടിപ്പുകള്‍ തിരിച്ചറിയുന്നതുമുതല്‍ അബോര്‍ഷന്‍ നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിക്കുകയുണ്ടായി. ഗര്‍ഭധാരണത്തിന്റെ ആറാഴ്ച മുതല്ക്കാണ് അബോര്‍ഷന്‍ നിയന്ത്രണം. ജൂലൈ മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. മിസിസിപ്പിയില്‍ ഇന്ന് ഒരു അബോര്‍ഷന്‍ ക്ലിനിക്ക് മാത്രമേയുള്ളൂ.

മിസ്സൗറിയില്‍ എട്ട് ആഴ്ച വരെയുള്ള അബോര്‍ഷന്‍ നിരോധിച്ചിരിക്കുകയാമ്. ഓഗസ്റ്റ് 28 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.