ശത്രുവിന്റെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ എന്തു ചെയ്യണം? മാതാവ് പറഞ്ഞുതരുന്ന വഴികള്‍

ഈശോ മറിയം എന്ന മധുരനാമങ്ങള്‍ എപ്പോഴും നമ്മുടെ ഓര്‍മ്മയിലുണ്ടെങ്കില്‍ നാം ഒരിക്കലും ശത്രുവിന്റെ ഉപദ്രവങ്ങളില്‍ അകപ്പെടുകയില്ല എന്നാണ് മാതാവ് പറയുന്നത്. മാതാവ് തുടര്‍ന്നുപറയുന്ന കാര്യങ്ങള്‍ ഇവയാണ്.

മേലില്‍ നീ ഒന്നും ഭയപ്പെടേണ്ട. നിന്റെ സംരക്ഷണത്തിന് ഞാനുണ്ട്. എന്റെവത്സലകുമാരനും നിന്റെ സഹോദരനുമായ ഈശോയില്‍ സകല ഭദ്രതയും നിനക്ക് ഞാന്‍ നല്കുന്നു. ഈശോ നിന്റെ നിത്യപുരോഹിതനും ബലിവസ്തുവും മധ്യസ്ഥനുമാകുന്നു. ഈശോയില്‍ പൂര്‍ണ്ണമായി ആശ്രയിക്കുക. ഒന്നും ഭയപ്പെടേണ്ട.

അവിടുന്ന് ന്യായാധിപതിയായി പിതാവിന്റെ വലതുഭാഗത്തിരിക്കുന്നുവെങ്കിലും ജീവന്റെയും മരണത്തിന്റെയുമെല്ലാംഅധിപനും അവിടുന്ന് തന്നെയാണ്. അനാദിമുതല്‍ പിതാവില്‍ നിന്ന് ജനിക്കുന്ന പുത്രന്‍ കാലത്തിന്റെയളവില്‍ എന്റെ ഉദരത്തില്‍ മനുഷ്യനായി അവതരിച്ച് ലോകത്തെ രക്ഷിച്ചു. സ

കല പ്രത്യാശയുടെയും ഉറവിടവും സകല ആശ്വാസങ്ങളുടെയും നിദാനവും സകലവിജയങ്ങളുടെയും അടിസ്ഥാനവും ഈശോ ആകുന്നു.( മരിയാനുകരണത്തില്‍ നിന്ന്)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.